പനിക്ക് നൽകിയ ഗുളികയിൽ നൂൽ കമ്പി കണ്ടെത്തി. തമിഴ്നാട്ടിലെ ഏർവാടിയിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. പനിയും ചുമയുമായി ആശുപത്രിയിലെത്തിയ പാണ്ടിക്കും ഭാര്യ ശക്തിക്കുമാണ് ഈ ദുരനുഭവമുണ്ടായത്.
സംഭവം പുറത്തായതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മരുന്ന് കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.