ആത്മകഥ എഴുതാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ബോളിവുഡ് സുന്ദരി തബു. ആത്മകഥകൾ രസകരമാണ്. ആളുകളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ആത്മകഥയിലൂടെ അറിയാൻ കഴിയുമെന്ന് അഭിപ്രായമുണ്ടെങ്കിലും സ്വന്തം ജീവിതം ആരാധകരുടെ മുന്പിൽ തുറന്നു വയ്ക്കാൻ തബുവിന് താത്പര്യമില്ല.
തബുവും നാഗചൈതന്യയും തമ്മിലുണ്ടായിരുന്ന ബന്ധം 90 കൾ മുതൽ ആഘോഷിക്കപ്പെട്ടതാണ്. എന്നാൽ തബു ഇന്നും ഒറ്റയ്ക്കു ജീവിക്കുകയാണ്. വിവാദങ്ങൾ കൂടെയുണ്ടായിരുന്ന തബുവിന്റെ ആത്മകഥ പുറത്തിറക്കാൻ പ്രസാധകർക്ക് താത്പര്യമുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പല പ്രസാധകരും ഇതിനായി തബുവിനെ തേടിയെത്തിയിട്ടുമുണ്ട്.
എന്നാൽ ആത്മകഥ എഴുതേണ്ട ഒരാളല്ല താനെന്നാണ് തബു പറയുന്നത്. അഭിമുഖങ്ങൾ നൽകാൻ പോലും മടിയാണ്.എന്നാൽ മറ്റു പല വഴികളിലൂടെ തന്നെ ആവിഷ്കരിക്കാറുണ്ടെന്നും തബു പറയുന്നു. അതുകൊണ്ട് തന്നെ തന്നെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനും തബുവിന് ഇഷ്ടമില്ല.