കാലാപാനി, രാക്കിളിപ്പാട്ട്, കവർ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസിൽ കയറിപ്പറ്റിയ ബോളിവുഡ് താരമാണ് തബു. എന്നാൽ നാൽപ്പത്തിയഞ്ചു വയസായിട്ടും എന്തുകൊണ്ടാണ് ഇവർ ഇപ്പോഴും വിവാഹം ചെയാതെ ഒറ്റക്കു കഴിയുന്നതെന്ന് ആരാധകരെല്ലാം ചിന്തിക്കുന്ന കാര്യമാണ്. അതിനുള്ള ഉത്തരമെന്നോണം അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തബു പറഞ്ഞ കാര്യങ്ങൾ കേട്ട് നടുങ്ങിപ്പോയി സിനിമാ ലോകം. പക്ഷെ കാര്യങ്ങൾ ഇവർ തന്നെ വിശദീകരിച്ചു കഴിഞ്ഞപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്.
അജയ് ദേവ്ഗണും തബുവും പങ്കെടുത്ത അഭിമുഖത്തിൽ താൻ ഒറ്റയ്ക്ക് കഴിയാൻ കാരണം അജയ് ആണെന്നായിരുന്നു തബു പറഞ്ഞത്. ഞെട്ടിത്തരിച്ചു പോയ ആരാധകർ ആദ്യം ചിന്തിച്ചത് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അജയ് തബുവിനെ ഉപേക്ഷിച്ചന്നുമായിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ആഴമേറിയ സൗഹൃദത്തെക്കുറിച്ചായിരുന്നു തബു ഉദേശിച്ചത്.
എന്റെ കസിൻ സമീർ ആര്യയുടെ അയൽവാസിയായിരുന്ന അജയ്, മാത്രമല്ല എന്റെ വളർച്ചയിലെല്ലാം ഭാഗമായിരുന്ന ഒരു അടുത്ത സുഹൃത്തു കൂടിയാണ്. അക്കാലത്ത് സമീറും അജയ്യും ചാരന്മാരെപ്പോലെ എന്നെ പിന്തുടരുമായിരുന്നു. ഞാനുമായി സംസാരിക്കുന്ന ആണ്കുട്ടികളെയെല്ലാം അടിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. അവർ രണ്ടുപേരും എപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു, അതുകൊണ്ട് ഞാനിന്നും ഒറ്റയായി തുടരാൻ പ്രധാന കാരണം അജയ് ആണെന്ന് തബു പറഞ്ഞു.
ഇക്കാര്യം ഓർത്ത് അജയ് ദുഖിക്കാറുണ്ടാകുമെന്നും മാത്രമല്ല തനിക്കൊരു പുരുഷനെ കണ്ടുപിടിച്ചു തരേണ്ട ഉത്തരവാദിത്ത്വം അജയ്ക്കു നൽകുകയാണെന്നും തബു കൂട്ടിച്ചേർത്തു. വാസ്തവത്തിൽ തന്നെ ഇഷ്ടപ്പെട്ട് പുറകെ വരുന്നവരെയെല്ലാം ഇവർ ഭീഷ്ണിപ്പെടുത്തിയതാണ് തനിക്ക് പ്രണയത്തിന് അവസരം ലഭിക്കാതിരുന്നതെന്നാണ് തബു ഉദ്ദേശിച്ചത്. എന്തായാലും തബു തന്നെ കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് ആരാധകർക്ക് ശ്വാസം നേരെ വീണത്.