ന്യൂഡൽഹി: ഇന്ത്യൻ തായ്ക്വോണ്ടോ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിൽ രാജസ്ഥാൻ റിബൽസിനു കിരീടം. ഫൈനലിൽ ഡൽഹി വാരിയേഴ്സിനെ 2-1നു കീഴടക്കിയാണു രാജസ്ഥാൻ കിരീടം സ്വന്തമാക്കിയത്.
ആദ്യ റൗണ്ടിൽ 3-9നു തോറ്റെങ്കിലും, അടുത്ത രണ്ടു റൗണ്ട് മത്സരങ്ങൾ യഥാക്രമം 9-4, 5-4 എന്ന സ്കോറിനു ജയിച്ചാണു രാജസ്ഥാൻ അവിശ്വസനീയ തിരിച്ചുവരവും കപ്പും സ്വന്തമാക്കിയത്.
ക്വാർട്ടർ ഫൈനലിൽ ലക്നോ നവാബ്സിനെയും, സെമിയിൽ ഗുജറാത്ത് തണ്ടേഴ്സിനെയും തോൽപ്പിച്ചാണു രാജസ്ഥാൻ കലാശക്കളിക്കു യോഗ്യത നേടിയത്. ഡൽഹി പഞ്ചാബ് റോയൽസിനെ സെമിയിൽ പരാജയപ്പെടുത്തി.