ന്യൂയോർക്ക്: ആഗോളതലത്തിൽ ഈ വർഷം ഇതുവരെ 1.98 ലക്ഷത്തോളം ടെക് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. വമ്പൻ കമ്പനികൾ മുതൽ സ്റ്റാർട്ട് അപ്പുകൾ വരെ ജീവനക്കാരെ പിരിച്ചുവിട്ടതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാമ്പത്തികപ്രതിസന്ധിയെത്തുടർന്നാണ് വിവിധ കമ്പനികളിൽനിന്നു ജീവനക്കാരെ പിരിച്ചുവിടുന്നത്. 2022ൽ 1,046 കമ്പനികളിൽനിന്നായി 1.61 ലക്ഷം ടെക്കികളെ പിരിച്ചുവിട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ കമ്പനികളായ മെറ്റ, ബി.ടി, വോഡഫോൺ തുടങ്ങി നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. ജനുവരിയിൽ മാത്രം, ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, സെയിൽസ്ഫോഴ്സ് തുടങ്ങിയ കമ്പനികളിൽ ആഗോളതലത്തിൽ ഒരു ലക്ഷത്തോളം ടെക് ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു. 2022മുതൽ ഈ വർഷം മേയ് വരെ മൊത്തത്തിൽ, ഏകദേശം 3.6 ലക്ഷം ടെക്കികൾക്ക് ജോലി നഷ്ടപ്പെട്ടു. കൂടുതൽ ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നുമുണ്ട്. ജോലി വെട്ടിക്കുറയ്ക്കലിന്റെ മൂന്നാം റൗണ്ടിൽ മെറ്റ ഏകദേശം 6,000 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്നാണു സൂചന.…
Read More