മാര്‍ച്ച്- ഏപ്രില്‍ കാലയളവില്‍ 100, 10, അഞ്ച് രൂപ നോട്ടുകള്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി റിസര്‍വ് ബാങ്ക്. പഴയ സീരിസിലുള്ള നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്നായിരുന്നു പ്രചാരണം. ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ട്വിറ്ററിലൂടെ വ്യക്തമാക്കി. പഴയ സീരിസിലുള്ള 100്, 10, 5 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്നു എന്നതായിരുന്നു പ്രചാരണം. മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്തുവരികയായിരുന്നു. ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു. 2019ല്‍ 10,50,100, 200 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. 2016ലാണ് 500,1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.
Read MoreTag: 10
കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ പുറത്തുവന്നത് 43 വര്‍ഷം മുമ്പത്തെ പീഡനക്കേസ് ! കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; കൊച്ചിയില്‍ നടന്ന സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ ഇങ്ങനെ…
കൊച്ചി: പത്തു വര്‍ഷം മുമ്പു നടന്ന കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ പുറത്തു വന്നത് 43 വര്‍ഷം മുമ്പ് നടന്ന പീഡനകഥ.കൊല്ലപ്പെട്ട യുവാവിന്റെ മാതാവിനെ, കേസിലെ പ്രതി തൊഴില്‍ സ്ഥലത്തുവച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന വെളിപ്പെടുത്തലാണു കുറ്റപത്രത്തിലെ മൊഴിയിലുള്ളത്. പീഡനത്തെ തുടര്‍ന്നു ഗര്‍ഭിണിയായ യുവതി പ്രസവിച്ച മകനെ വര്‍ഷങ്ങള്‍ക്കു ശേഷം അതേ തൊഴിലുടമ കൊലപ്പെടുത്തിയതു സംബന്ധിച്ചാണു കേസ്. കൊല്ലപ്പെട്ട യുവാവിന്റെ ഡിഎന്‍എ സാംപിള്‍ പൊലീസ് നേരത്തെ ശേഖരിച്ചിട്ടുള്ളതിനാല്‍ കേസിന്റെ തുടരന്വേഷണത്തിനായി കൊലക്കേസിന്റെ വിചാരണ നടപടി കോടതി നിര്‍ത്തിവച്ചു. പിതൃത്വം അംഗീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിയെ പലതവണ യുവാവ് സമീപിച്ചെന്നും, 33 വയസ്സായപ്പോള്‍ പിതൃസ്വത്ത് ആവശ്യപ്പെട്ടു പ്രതിയെ സമീപിച്ച യുവാവിനെ പ്രതിയും കൂട്ടാളിയും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് കേസ്. കൊലപാതകത്തിന്റെ കാരണം ബോധ്യപ്പെടുത്താന്‍ പഴയ പീഡന വിവരം കൊല്ലപ്പെട്ട യുവാവിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്ഥനോടു വെളിപ്പെടുത്തിയിട്ടും പ്രതിക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്താതെയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മത്സ്യ…
Read More