കോറൊണ ബാധിച്ചെന്ന പേരില്‍ വീട്ടിലിരുന്ന് ശമ്പളം വാങ്ങാമെന്ന് മോഹിക്കേണ്ട ! സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം 10 മുതല്‍ 75 ശതമാനം വെട്ടിക്കുറച്ച് തെലങ്കാന; കെസിആര്‍ മോഡല്‍ പരീക്ഷിക്കാനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍…

രാജ്യമെമ്പാടും കോവിഡ് ബാധിക്കുമ്പോള്‍ തെലങ്കാന സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാകുകയാണ്. ഇതുവരെ 77 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. മറ്റു പ്രധാന സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണിത്. എന്നിരുന്നാലും ലോക്ക് ഡൗണ്‍ കര്‍ശമായി നടപ്പാക്കുന്നതിനായി ഷൂട്ട് അറ്റ് സൈറ്റ് പ്രഖ്യാപിക്കാനും മടിയില്ലെന്നാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പറഞ്ഞത്. ഇതോടൊപ്പം കൂടുതല്‍ കര്‍ശന നടപടികളിലേക്കാണ് ഇപ്പോള്‍ സംസ്ഥാനം നീങ്ങുന്നത്. കോവിഡിനെ ചെറുക്കേണ്ടതിനോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതികൂടി സുസ്ഥിരമായി നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യം നന്നായി അറിയുന്ന ആളാണ് കെ. ചന്ദ്രശേഖര റാവു. അനാവശ്യമായി ഒരു പൈസപോലും ഇക്കാലത്ത് ചെലവാകരുത് എന്ന് അദ്ദേഹം നിര്‍ബന്ധം പിടിക്കുന്നതും അതുകൊണ്ടാണ്. അതിനായി രണ്ടും കല്‍പ്പിച്ചുള്ള ഒരു തീരുമാനമാണ് അദ്ദേഹം ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ളത്. ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും ശമ്പളം വെട്ടിച്ചുരുക്കുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം. ലോക്ക്ഡൗണ്‍ കാരണം നികുതി ഉള്‍പ്പടെയുള്ള വരുമാനമാര്‍ഗ്ഗങ്ങള്‍ അടഞ്ഞതും മതിയായ കേന്ദ്ര…

Read More