നടന് ധനുഷിന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കെതിരേ ധനുഷ് തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇവര്‍ക്കെതിരേ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ധനുഷ്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകന് അഡ്. എസ്. ഹാജ മൊയ്ദീന് ആണ് നോട്ടീസയച്ചത്. ധനുഷിനെതിരേ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍…
Read MoreTag: 10 crore
ഹോളിവുഡ് സിനിമകളെ വെല്ലുന്ന മോഷണം കണ്ട് ദുബായ് പോലീസ് ഞെട്ടി; പെണ്‍സുഹൃത്തിന്റെ ബുദ്ധിയില്‍ മോഷ്ടിച്ചെടുത്തത് 10 കോടി രൂപ; ഒടുവില്‍ യുവതി പണവുമായി മുങ്ങിയപ്പോള്‍ കൂട്ടുകാരന് പെട്ടു…
ദുബായ്: ഹോളിവുഡ് സിനിമകളെ വെല്ലുന്ന മോഷണം കൂട്ടുകാരനിലൂടെ നടത്തിയ യുവതി മുങ്ങിയത് മൂന്നു മില്യാണ് ദിര്‍ഹവുമായി. ആകെ അഞ്ചു മില്യണ്‍ ദിര്‍ഹം(പത്തു കോടി രൂപ) മോഷ്ടിച്ചതിനാണ് ഷോപ്പിങ് മാളുകളില്‍ പണം കൊണ്ടു പോകുന്ന ഗാര്‍ഡിനെ അറസ്റ്റു ചെയ്തത്. എന്നാല്‍, എല്ലാം ആസൂത്രണം ചെയ്തത് തന്റെ പെണ്‍സുഹൃത്താണെന്ന് കെനിയന്‍ സ്വദേശിയായ ഗാര്്ഡ വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിയത് അന്വേഷണ ഉദ്യോഗസ്ഥരാണ്. മാര്‍ച്ച് നാലിനാണ് സിനിമയെ വെല്ലുന്ന കൊള്ള നടന്നത്. തനിക്കൊപ്പമുണ്ടായിരുന്ന മറ്റു ഗാര്‍ഡുകളുടെ ശ്രദ്ധമാറ്റിയ ശേഷം പണം അടങ്ങിയ വാഹനം ദൈയ്റ സിറ്റി സെന്ററിന് സമീപം നിര്‍ത്തി. കാര്യങ്ങള്‍ ആസൂത്രണം ചെയ്ത കെനിയന്‍ സ്വദേശിയായ വനിത സുഹൃത്ത് ഇവിടെ നില്‍പ്പുണ്ടായിരുന്നു. മോഷ്ടിച്ച പണത്തില്‍ നിന്നും ഏതാണ്ട് മൂന്നു മില്യണ്‍ ദിര്‍ഹം യുവതി എടുത്തുവെന്നു പ്രതി പൊലീസിനോട് പറഞ്ഞു. ഹമാറിയ ഭാഗത്ത് ജോലി ചെയ്യുമ്പോഴാണ് കെനിയന്‍ സ്വദേശി യുവതിയുമായി പരിചയത്തിലാകുന്നത്. സംഭാഷണത്തിനിടെ ജോലിയുടെ…
Read More