ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ നിരവധി മലയാളികളാണ് ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചെത്താനാവാതെ ദുരിതമനുഭവിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ഭാര്യയെയും മകളെയും കേരളത്തില്‍ തിരികെയെത്തിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് ഒരു മലയാളി പ്രവാസി ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിധത്തില്‍ ഭാര്യയേയും മക്കളെയും നാട്ടിലെത്തിക്കാന്‍ സഹായിച്ചാല്‍ ഈ തുക നല്‍കാമെന്ന് ദുബായിലെ ഒരു ബിസിനസ്മാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. യുഎഇയില്‍ കെമിക്കല്‍ ബിസിസനസ് നടത്തുന്ന കെ.ആര്‍. ശ്രീകുമാര്‍ എന്നയാളുടേതാണ് പരസ്യമെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമ മാര്‍ഗ്ഗം ഉള്‍പ്പെടെയുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സാമൂഹ്യമാധ്യമത്തില്‍ എത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ കുടുങ്ങിയതോടെ പലയിടത്തായി പോയ കുടുംബാംഗങ്ങളെ ഒരുമിപ്പിക്കാനുള്ള വഴികളെല്ലാം അടഞ്ഞതോടെ മെയ് അഞ്ചാം തീയതി പരസ്യവുമായി ഫേസ്ബുക്കില്‍ എത്തുകയായിരുന്നു. ”എന്റെ കുടുംബത്തെ കേരളത്തില്‍ എത്തിക്കാന്‍ സഹായിച്ചാല്‍ 10 ലക്ഷം ഇനാം, ഈ ഓഫര്‍ മെയ്12 അര്‍ദ്ധരാത്രി വരെ മാത്രം” എന്നാണ് കുറിപ്പ്. അതേസമയം…
Read More