പ്രളയത്തില്‍ സര്‍വസ്വവും തകര്‍ന്നവര്‍ക്ക് നാലുലക്ഷം രൂപ മാത്രം കിട്ടിയപ്പോള്‍ ഒരു പുല്‍ക്കൊടി പോലും നഷ്ടമാകാത്ത സിപിഎം നേതാവിന് പ്രളയസഹായമായി കിട്ടിയത് 10 ലക്ഷം രൂപ. സംഭവം വിവാദമായതോടെ തുക കളക്ടര്‍ തിരിച്ചുപിടിക്കുകയും കളക്ടറേറ്റിലെ ദുരിതാശ്വാസ സെല്ലിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുകയും ചെയ്തു. എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളില്‍ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വറിന്റെ അക്കൗണ്ടിലാണ് പണം വന്നത്. സംഭവത്തില്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ സസ്പെന്റ് ചെയ്തു. അവസാന ഗഡു ജനുവരിയില്‍ വന്നതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പ്രളയ ദുരിതാശ്വാസത്തില്‍ ദുരിത ബാധിതര്‍ക്കുള്ള സഹായത്തിലെ പണമായിരുന്നു ഇത്. പ്രളയത്തിന്റെ യാതൊരു പ്രശ്നവും ഇല്ലാത്ത നിലംപതിഞ്ഞ മുകളില്‍ താമസിക്കുന്ന അന്‍വറിന്റെ അക്കൗണ്ടിലേക്ക് പ്രളയ ദുരിതാശ്വാസം എന്ന ഇനത്തില്‍ ജില്ലാ ഭരണകൂടം പല ഗഡുക്കളായി ഇട്ടുകൊടുത്തത് പത്തര ലക്ഷം രൂപയായിരുന്നു. ഇതില്‍ അഞ്ചു…
Read MoreTag: 10 lakhs
വെറും പത്തു ലക്ഷം തന്നാല്‍ മതി ആരെയും മിനിറ്റ് വച്ച് തട്ടാം ! ആളറിയാതെ സിഐയെ വിളിച്ചു ബഡായി അടിച്ചയാള്‍ക്ക് പറ്റിയ അമളി ഇങ്ങനെ…
ആലുവ:ആളുമാറി സിഐയെ ഫോണില്‍ വിളിച്ചു ’10 ലക്ഷം തന്നാല്‍ ആരെയും കൊല്ലാമെന്നു വീമ്പു പറഞ്ഞയാളെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം കുമ്മനം തോണ്ടംപാറ ലക്ഷംവീടു കോളനി കാദരീയ മന്‍സിലില്‍ കെ.യു. നാസര്‍ (54) ആണ് പിടിയിലായത്. കുമരകം പൊലീസ് സ്റ്റേഷനില്‍ അടിപിടി കേസില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കോടതിയുടെ വാറന്റ് നിലവിലുണ്ട്. നഗരത്തിലെ ബാര്‍ ഹോട്ടലിന്റെ പുനര്‍നിര്‍മാണത്തിന് എത്തിയ പ്രതി ഇടയ്ക്കു പരിചയപ്പെട്ടയാളോടു താന്‍ കുപ്രസിദ്ധ ക്വട്ടേഷന്‍ ടീമിലെ അംഗമാണെന്നു പറഞ്ഞു. പണം കിട്ടിയാല്‍ ആരെയും കൊല്ലുമെന്നും ബഡായി അടിക്കുകയായിരുന്നു. പറ്റിയൊരാളെ തരാമെന്നു പറഞ്ഞ പരിചയക്കാരന് സിഐയുടെ നമ്പരാണ് ഡയല് ചെയ്തു കൊടുത്തത്. പിന്നത്തെ കഥ പറയേണ്ടല്ലോ. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Read More