നാണയങ്ങളുമായി എത്തി വാഹനങ്ങളും മറ്റും വാങ്ങി ജനശ്രദ്ധ പിടിച്ചുപറ്റുന്നത് ഇക്കാലത്ത് ഒരു പതിവായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതിനായാണ് പലരും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. എന്നാല്‍, ഒരു ബോധവത്കരണത്തിനായി നാലുചാക്ക് നിറയെ നാണയവുമായി എത്തി ആറ് ലക്ഷം രൂപയുടെ കാര്‍ സ്വന്തമാക്കിയ തമിഴ്നാട് സ്വദേശിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വെട്രിവേല്‍ എന്ന യുവാവാണ് ചാക്കില്‍ നിറച്ച പണവുമായി എത്തി വാഹനവും വാങ്ങി മടങ്ങിയത്. ആറ് ലക്ഷം രൂപയുടെ മാരുതി സുസുക്കി ഇക്കോയാണ് വെട്രിവേല്‍ വാങ്ങിയത്. കാറിന്റെ വിലയില്‍ 60,0000 രൂപയാണ് അദ്ദേഹം നാണയമായി നല്‍കിയത്. അത് 10 രൂപയുടെ നാണയത്തുട്ടുകള്‍. പത്ത് രൂപയുടെ നാണയം ആളുകള്‍ വാങ്ങാന്‍ മടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് അദ്ദേഹം ഇത് ശേഖരിക്കാന്‍ തുടങ്ങിയത്. ഈ രൂപയുടെ മൂല്യം അറിയാതെ വീട്ടിലെ കുട്ടികള്‍ ഇത് കളിക്കാന്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നാണ് വെട്രിവേല്‍ അഭിപ്രായപ്പെടുന്നത്. തമിഴ്നാട്ടിലെ ധര്‍മപുരിക്ക് സമീപം…
Read More