ഇനി ഇതു വേറെ രീതിയില്‍ എടുത്തു കൊല്ലാന്‍ നോക്കല്ലേ… ഭാര്യ അമ്പിളിദേവിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആദിത്യന്‍; കമന്റുകള്‍ കൂടിയപ്പോള്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ…

സീരിയല്‍ താരങ്ങളായ അമ്പിളിദേവിയുടെയും ആദിത്യന്റെയും വിവാഹം ഏവരെയും ഞെട്ടിച്ചിരുന്നു. വിവാഹശേഷം ഇരുവര്‍ക്കുമെതിരെ ആരോപണങ്ങളുയര്‍ത്തി അമ്പിളി ദേവിയുടെ ആദ്യ ഭര്‍ത്താവ് ലോവല്‍ രംഗത്തെത്തിയതോടെ വിവാദവും ആരംഭിച്ചു. കൂടെ നില്‍ക്കുമെന്ന് കരുതിയവര്‍ പോലും കൈവിടുകയും കുപ്രചാരണങ്ങളുമൊക്കെയായപ്പോള്‍ ആത്മഹത്യക്ക് വരെ ശ്രമിച്ചിരുന്നുവെന്ന് ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആദ്യത്തെ കോലാഹലങ്ങളൊന്നുമില്ലാതെ ഇപ്പോള്‍ ഭാര്യ അമ്പിളിദേവിക്കൊപ്പം 15 വര്‍ഷം മുന്‍പ് എടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് ആദിത്യന്‍. സുഹൃത്തുക്കളായിരുന്ന സമയത്തെ ചിത്രവും അടുത്തിടെ എടുത്ത ചിത്രവും ചേര്‍ത്താണ് ആദിത്യന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തത്. ‘പതിനഞ്ചു വര്‍ഷം മുന്‍പുള്ള രണ്ടു പേര്‍. ഇനി ഇതു വേറെ രീതിയില്‍ എടുത്തു കൊല്ലാന്‍ നോക്കല്ലേ’– ചിത്രത്തിനൊപ്പം ആദിത്യന്‍ കുറിച്ചു. താരം പങ്കുവച്ച ചിത്രത്തിനു സ്‌നേഹാശംസകളുമായി ആരാധകരുമെത്തി. ‘ഫോട്ടോയ്ക്ക് പഴക്കം തോന്നുന്നു, എന്നാല്‍ നിങ്ങള്‍ പഴയതുപോലെ’, ’15 ഇയര്‍ ചലഞ്ച് ആണോ,’ ‘പ്രായം കൂടും തോറും ഗ്ലാമറും കൂടുകയാണല്ലോ’ എന്നിങ്ങനെയാണ് കമന്റുകള്‍.…

Read More

അന്ന് ഒരു കല്യാണത്തിനെടുത്ത ഗ്രൂപ്പ് ഫോട്ടോയിലെ രണ്ടംഗങ്ങള്‍ മാത്രമായിരുന്നു ! എന്നാല്‍ പത്തുവര്‍ഷത്തിനിപ്പുറം ഭാര്യയും ഭര്‍ത്താവുമായി; ഇത് എജ്ജാതി 10ഇയര്‍ ചലഞ്ചെന്ന് മലയാളികള്‍…

ലോകം മുഴുവന്‍ 10 ഇയര്‍ ചലഞ്ചിലാണ്. ഇതിന് സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ വ്യത്യാസവുമില്ല. ഇതിന്റെ ഭാഗമായി കൗതുകമുണര്‍ത്തുന്ന നിരവധി ചിത്രങ്ങളും ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇവയില്‍ ചിലതൊക്കെ ആളുകളെ അമ്പരപ്പിക്കുന്നുവെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയുണ്ടാവില്ല. ഇപ്പോഴിതാ ഈ ചലഞ്ചിന്റെ ചുവടുപിടിച്ച് ചിരിക്കു വകനല്‍കുന്ന രസകരമായൊരു സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ഒരു യുവാവ്. ഒരു കല്യാണ ഗ്രൂപ്പ് ഫോട്ടോയില്‍ ഒപ്പം നിന്ന പെണ്‍കുട്ടിയെ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിത സഖിയാക്കിയ രസകരമായ ഫോട്ടോയാണ് അരുണ്‍ കുമാര്‍. ആര്‍ എന്ന യുവാവ് പങ്കുവെച്ചത്. കരുനാഗപ്പള്ളി സ്വദേശിയായ യുവാവിന്റെ ഈ ചലഞ്ച് സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. എന്തായാലും ’10 ഇയര്‍ ചാലഞ്ചുകളുടെ’ കൂട്ടത്തില്‍ വ്യത്യസ്തമാവുകയാണ് ഈ ചിത്രം. സംഭവം കലക്കിയെന്നാണ് യുവാവിന്റെ പോസ്റ്റ് കണ്ടവരെല്ലാം പറയുന്നത്.

Read More