തുടര്‍ച്ചയായി സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിച്ച് മുന്നേറുന്ന താലിബാന് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് എത്തിയിരിക്കുകയാണിപ്പോള്‍. അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളില്‍ പത്തു വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്കൂളില്‍ പോയി പഠിക്കുന്നത് താലിബാലന്‍ വിലക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഘാസി പ്രവിശ്യയില്‍ പത്തു വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കരുതെന്ന് സ്കൂള്‍ അധികൃതര്‍ക്ക് താലിബാന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നത് വിലക്കി താലിബാന് ഉത്തരവിറക്കിയിരുന്നു. എന്‍ജിഒകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചുപൂട്ടാനും താലിബാന് ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ്
Read MoreTag: 10 years
പത്തു വര്‍ഷത്തിനിടെ ഭാര്യ ഒളിച്ചോടിയത് 25 പേര്‍ക്കൊപ്പം ! എങ്കിലും തിരിച്ചു വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറെന്ന് ഭര്‍ത്താവ്…
ഭര്‍ത്തൃമതിയായ യുവതി കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒളിച്ചോടിയത് 25 പേര്‍ക്കൊപ്പം. എന്നാല്‍ ഇവരുടെ ഭര്‍ത്താവിന്റെ വാക്കുകളാണ് ഏവരെയും ഞെട്ടിക്കുന്നത്. ഭാര്യ തിരിച്ചു വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് ഭര്‍ത്താവ് പറയുന്നത്. അസമിലെ ധിങ് ലഹ്ക്കര്‍ ജില്ലയിലാണു സംഭവം. ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഓരോ സമയവും യുവതി ആര്‍ക്കെങ്കിലുമൊക്കെ ഒപ്പം ഒളിച്ചോടും. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം തിരികെയെത്തും. ഇതാണു പതിവ്. അടുത്തിടെ നാട്ടുകാരനായ ഒരാള്‍ക്കൊപ്പമാണ് പോയതെന്ന് ഭര്‍ത്താവ് പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ഡ്രൈവറാണ്. സെപ്റ്റംബര്‍ നാലിന് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യയെ കാണുന്നില്ല. 3 മാസം പ്രായമുള്ള കുഞ്ഞിനെ അടുത്ത വീട്ടില്‍ ഏല്‍പ്പിച്ച ശേഷമാണ് അവള് പോയത്. ആടിന് തീറ്റ തേടി പോകുകയാണെന്നാണ് പറഞ്ഞത്. 22,000 രൂപയും ആഭരണങ്ങളുമായാണ് ഓടിപ്പോയത്. ആര്‍ക്കൊപ്പമാണ് പോയതെന്ന് കൃത്യമായി അറിയില്ല,’ ഭര്‍ത്താവ് പറയുന്നു. അതേസമയം, വിവാഹത്തിന് ശേഷം യുവതി തന്റെ പ്രദേശത്തുള്ള…
Read More