ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ദിനം പ്രതി നിരവധിയാളുകളാണ് മരിച്ചു വീഴുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ചൈനയില്‍ സജീവമാണ്. ഇതിനിടയില്‍ കൊറോണ വൈറസിനെ നേരിടാന്‍ ഒരു വാക്‌സിന്‍ കണ്ടെത്താന്‍ വന്‍തുക സംഭാവന ചെയ്തിരിക്കുകയാണ് ഇ കൊമേഴ്‌സ് കമ്പനി അലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും ധനികനുമായ ജാക്ക് മാ. തന്റെ ഫൗണ്ടേഷനിലൂടെ 100 ദശലക്ഷം യുവാന്‍ (ഏകദേശം 102.87 കോടി രൂപ) ആണ് ജാക് മാ സംഭാവന നല്‍കിയത്. രണ്ട് ചൈനീസ് സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്കായി ശതകോടീശ്വരന്‍ 40 ദശലക്ഷം യുവാന്‍ നീക്കിവച്ചിട്ടുണ്ടെന്ന് ജാക്ക് മാ ഫൗണ്ടേഷന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. ശേഷിക്കുന്ന ഫണ്ടുകള്‍ ‘പ്രതിരോധത്തിനും ചികിത്സയ്ക്കും’ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാനും ഹുബെ പ്രവിശ്യയ്ക്കും മെഡിക്കല്‍ ഉപകരണങ്ങളും മറ്റു സുരക്ഷാ വസ്തുക്കളും…
Read More