അരിയെവിടേ സഖാക്കളേ…പുതുശ്ശേരിയില്‍ സമൂഹ അടുക്കളയിലേക്കുള്ള 1000 കിലോ അരി കലവറയില്‍ എത്താതെ അപ്രത്യക്ഷമായി; റേഷന്‍ വിതരണം സിപിഎം പരിപാടിയാക്കുന്നുവെന്ന് വ്യാപകമായ ആരോപണം…

കൊറോണക്കാലത്ത് പലയിടത്തും സിപിഎം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ആക്ഷേപം. പലയിടങ്ങളിലും സമൂഹ അടുക്കളയിലേക്കുള്ള അരി സിപിഎമ്മുകാര്‍ അടിച്ചുമാറ്റുന്നുവെന്നാണ് കോണ്‍ഗ്രസും ബിജെപിയുമുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നത്. തെളിവു സഹിതമാണ് ഇവരുടെ ആരോപണം പുതുശ്ശേരി പഞ്ചായത്തില്‍ സംഭാവനയായി ലഭിച്ച 1000 കിലോ അരി അപ്രത്യക്ഷമായത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ മേഖല ഉള്‍പ്പെടുന്ന പുതുശ്ശേരി പഞ്ചായത്തില്‍ സമൂഹ അടുക്കളയിലേക്ക് ലഭിച്ച 1000 കിലോ അരി കലവറയിലെത്താതെ അപ്രത്യക്ഷമായതിനെ ചൊല്ലിയാണ് വിവാദം മുറുകുന്നത്. സംഭവത്തില്‍ പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മും പാര്‍ട്ടി പ്രാദേശിക നേതാക്കളും ഒത്തുകളിച്ചെന്നാണ് ആരോപണം. പഞ്ചായത്തു പ്രസിഡന്റിനെതിരെ പൊതുമുതല്‍ മോഷ്ടിച്ച കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനാണ് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് 1000 കിലോ അരി പുതുശ്ശേരി പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് നല്‍കിയത്. സംഭാവനയായി സാധനങ്ങള്‍ ലഭിക്കുമ്പോള്‍ പഞ്ചായത്ത്…

Read More