ആരുടെയും കരളലിയിക്കുന്നതാണ് 15 വയസുള്ള ക്യാപിറ്റന്‍ എന്ന അല്സേഷ്യന് നായയുടെ ജീവിത കഥ. നീണ്ട 11 വര്‍ഷം തന്റെ ജയമാനന്റെ കല്ലറയ്ക്കരികില് കാവല്‍ നിന്നാണ് വിശ്വസ്തനായ ഈ നായ ലോകശ്രദ്ധ നേടിയത്. അര്‍ജന്റീനയിലെ കോര്‍ഡോബയിലുള്ള വില്ലാ കാര്‍ലോസ് പാസില്‍ നിന്നുള്ളതാണ് ഹൃദയസ്പര്‍ശിയായ ഈ സംഭവം. 2006ലാണ് ക്യാപിറ്റന്റെ ഉടമ മിഗ്വേല്‍ ഗുസ്മാന് മരിച്ചത്. കുറച്ച് ദിവസങ്ങള്‍ക്കകം ക്യാപിറ്റനെ കാണാതായിരുന്നു. ഏറെ തിരച്ചിലുകള്‍ നടത്തിയെങ്കിലും ക്യാപിറ്റനെ കണ്ടെത്താനായില്ല. ക്യാപിറ്റന്‍ എവിടേക്കോ ഓടിപ്പോയതാകാമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം തന്റെ യജമാനന്റെ കല്ലറയ്ക്കരികില് ക്യാപിറ്റനെ കണ്ടെത്തിയപ്പോഴാണ് വീട്ടുകാര്‍ അമ്പരന്നത്. എങ്ങനെയാണ് ക്യാപിറ്റന്‍ സെമിത്തേരിയിലെത്തിയതെന്ന് ഇന്നും ആര്‍ക്കുമറിയില്ല. മിഗ്വലിന്റെ ഭാര്യയാണ് മസങ്ങള്‍ക്കു ശേഷം കല്ലറയ്ക്കരികില് കാവല്‍ നില്ക്കുന്ന ക്യാപിറ്റനെ കണ്ടെത്തിയത്. ഇവര്‍ ക്യാപിറ്റനെ പലതവണ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും വീട്ടില്‍ നില്ക്കാന് കൂട്ടാക്കാതെ ക്യാപ്റ്റന്‍ സെമിത്തേരിയിലേക്കു തന്നെ മടങ്ങി.…
Read More