ഒഡീഷയില്‍ ശനിയാഴ്ചയുണ്ടായ തുടര്‍ച്ചയായ ഇടിമിന്നലില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 14 പേര് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നുണ്ട്. രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകളാണ് സംസ്ഥാനത്തുടനീളമുണ്ടായത്. മരിച്ചവരില്‍ നാല് പേര് ഖുര്‍ദ ജില്ലയില്‍ നിന്നുള്ളവരും രണ്ടു പേര് ബലംഗീറില്‍ നിന്നുള്ളവരുമാണ്. അംഗുല്‍, ബൗധ്, ധെങ്കനാല്‍, ഗജപതി, ജഗത്സിങ്പുര്‍, പുരി എന്നിവിടങ്ങളില്‍ ഓരോത്തര് വീതം മരിച്ചു. ഗജപതി, കാണ്ഡമാല്‍ ജില്ലകളില്‍ ഇടിമിന്നലേറ്റ് എട്ടു കന്നുകാലികളും ചത്തതായി പ്രത്യേക ദുരിതാശ്വാസ കമ്മിഷന് (എസ്ആര്‍സി) അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും എസ്ആര്‍സി വ്യക്തമാക്കി. ഇടിമിന്നലിനെ ഒഡീഷ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മണ്‍സൂണ്‍ സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് അസാധാരണവും തീവ്രവുമായ ഇത്തരം ഇടിമിന്നലുകള്‍ ഉണ്ടാകാറുള്ളതെന്നു കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. തണുത്തതും അല്ലാത്തതുമായ മേഘങ്ങളുടെ കൂട്ടിയിടി ഇത്തരം പ്രതിഭാസങ്ങള്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍…
Read More