മൃഗശാലയിലെ കൂടിനുള്ളില്‍ നിന്ന് രക്ഷപ്പെട്ട പെരുമ്പാമ്പിനെ കണ്ടെത്തിയത് ഷോപ്പിംഗ് മാളില്‍. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. മാള്‍ ഓഫ് ലൂസിയാനയില്‍ പുതിയതായി ആരംഭിച്ച ബ്ലൂ സൂ അക്വേറിയത്തിലാണ് കാര എന്നു പേരുള്ള പെരുമ്പാമ്പിനെ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസം കാരയെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് രണ്ടു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കാരയെ കണ്ടെത്തിയത്. തിങ്കളാഴ്ച പെരുമ്പാമ്പ് കൂട്ടിലില്ലെന്ന് തിരിച്ചറിഞ്ഞതോടെ ബ്ലൂ സൂ അക്വേറിയം താല്‍ക്കാലികമായി അടച്ചിരുന്നു. മൃഗശാലയിലെ ഉദ്യോഗസ്ഥരും ജോലിക്കാരും പെരുമ്പാമ്പിനായുള്ള തെരച്ചില്‍ ശക്തിപ്പെടുത്തിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് മാളിലെ ഷോപ്പിംഗ് സെന്ററിലെ സീലിംഗ് ഏരിയയില്‍ നിന്നും പാമ്പിനെ പിടികൂടിയത്. ഇടുങ്ങിയ സ്ഥലത്തുകൂടി ഇഴഞ്ഞാണ് കാര സീലിംഗ് ഏരിയയില്‍ എത്തിയതെന്ന് ബ്ലൂ സൂ അക്വേറിയത്തിലെ ചീഫ് മാര്‍ക്കറ്റിങ് ഓഫിസറായ റോണ്ട സ്വാന്‍സണ്‍ പറയുന്നു. സീലിംഗ് ഏരിയയിലെ ഭിത്തിയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും മൃഗശാല പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ പൂര്‍ണ ആരോഗ്യവതിയും…
Read More