നടിയും മോഡലുമായ വിദ്യ വിജയകുമാറിന് കിട്ടിയ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്ത ‘ആഹാ’ എന്ന ഇന്ദ്രജിത്ത് ചിത്രത്തിലെ നായിക കൂടിയാണ് വിദ്യ. പ്രാങ്ക് വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനൂപ് പന്തളം താരത്തിനെ വിളിച്ച് പറ്റിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിബിന്‍ പോള്‍ സാമുവലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അനൂപ് വിദ്യയെ വിളിച്ച് പറ്റിച്ചത്. വാറ്റുചാരായത്തില്‍ നിന്ന് സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്നും മോഡലാകാന്‍ തയ്യാറാണോയെന്നുമാണ് അനൂപ് വിദ്യയോട് ചോദിക്കുന്നത്. തന്റെ പേര് പ്രഭൂസ് കുമാര്‍ എന്നാണെന്നും കൊച്ചിയിലെ തിരുവനന്തപുരത്ത് നിന്നാണ് വിളിക്കുന്നതെന്നുമാണ് അനൂപ് വിദ്യയോട് പറയുന്നത്. എന്നാല്‍ താന്‍ പറ്റിക്കപ്പെടുകയാണെന്ന് വിദ്യയ്ക്ക് മനസിലായില്ല. താന്‍ ശര്‍ക്കര കൊണ്ടുവരുന്ന ആളാണെന്നും ഈ സംരംഭത്തിന്റെ മെയിന്‍ ആള് കോഴിപ്പിള്ളി ദാസന് ആണെന്നും അനൂപ് പറഞ്ഞു. കാട്ടിനുള്ളിലായിരിക്കുമെന്നും പോലീസ് കാണാതെ ചെയ്യണമെന്നും തന്റെ…
Read More