1200 കിലോമീറ്റര്‍ ബൈക്കില്‍ യാത്ര, അതും ഭാര്യയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി. ആ യാത്രയുടെയും ജനത കര്ഫ്യൂവിന്റെയും ഒന്നാം വാര്‍ഷികം ഒരു ദീര്‍ഘ നിശ്വാസത്തോടെ ഓര്‍ത്തെടുക്കുകയാണ് ധനഞ്ജയ് കുമാര്‍ ഹെംബ്രോം. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന ഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. തൊട്ടു പിന്നാലെ തന്നെ ലോക്ഡൗണും വന്നു. ഗോഡ്ഡയില്‍ റെസ്റ്റോറന്റിലെ വെയ്റ്റര്‍ ആയി ജോലി ചെയ്യുകയാണ് ധനഞ്ജയ് എന്ന ഇരുപത്തിയേഴുകാരന്. ഭാര്യ ഇരുപത്തിരണ്ടുകാരിയായ സോണി മധ്യപ്രദേശില്‍ പഠിക്കുകയാണ്. സ്കൂള്‍ അധ്യാപികയാവുക എന്നതാണ് സോണിയുടെ ജീവിതാഭിലാഷം. ഝാര്‍ഖണ്ഡിനെ അപേക്ഷിച്ചു ഫീസ് കുറവാണ് എന്നതിനാലാണ് മധ്യപ്രദേശില്‍ പഠിക്കാന്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കയ്യിലുള്ളതെല്ലാം വിറ്റും പണയം വച്ചുമാണ് സോണി ചെലവിനു പണം സംഘടിപ്പിച്ചത്. എന്നാല്‍ ഒടുവില്‍ നോക്കിയപ്പോള്‍ ടിക്കറ്റിനുള്ള പണം പോലും ആയിട്ടില്ല. തുടര്‍ന്ന്…
Read More