ഒറ്റ മാവില്‍ 121 ഇനത്തിലുള്ള മാമ്പഴം കായ്ക്കുന്നതിനെ അദ്ഭുതം എന്നല്ലാതെ എന്തു വിളിക്കണം. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലാണ് വിവിധയിനം മാങ്ങകളുണ്ടാകുന്ന ഈ മാവുള്ളത്. പുതിയതരത്തിലും സ്വാദിലുമുള്ള മാമ്പഴങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ഗവേഷകരുടെ ശ്രമങ്ങളാണ് പതിനഞ്ച് കൊല്ലത്തോളം പ്രായമുള്ള ഈ മാവിനെ ഒരു മാന്തോട്ടമാക്കിത്തീര്‍ത്തത്. മാമ്പഴങ്ങളുടെ പേരില്‍ നേരത്തേ തന്നെ പേരുകേട്ട സ്ഥലമാണ് സഹാരന്പുര്. അഞ്ച് കൊല്ലം മുമ്പാണ് പുതിയയിനം മാങ്ങകള്‍ ഉത്പാദിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഗവേഷകര്‍ ജില്ലയിലെ കമ്പനി ബാഗ് പ്രദേശത്ത് ആരംഭിച്ചതെന്ന് സഹാരന്പുര് ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെ ജോയിന്റ് ഡയറക്ടര്‍ ഭാനു പ്രകാശ് റാം പറഞ്ഞു. ജില്ലയിലുടനീളം മാംഗോ ഹോര്‍ട്ടികള്‍ച്ചര്‍ നടത്തിവരുന്നുണ്ട്. അതു കൊണ്ട് തന്നെ പുതിയ ഇനങ്ങളും ഇവിടെ വികസിപ്പിച്ചെടുക്കുന്നുണ്ടെന്ന് ഭാനു പ്രകാശ് റാം കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷം മുമ്പ് അന്നത്തെ ജോയിന്റ് ഡയറക്ടറായിരുന്ന രാജേഷ് പ്രസാദാണ് 121 തരത്തിലുള്ള മാവിന്‍ശാഖകള്‍ ഒറ്റ മാവില്‍ ഗ്രാഫ്റ്റ് ചെയ്ത്…
Read More