നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ണി മുകുന്ദനുമായുള്ള പിണക്കം അവസാനിപ്പിച്ചതിനക്കുറിച്ച് തുറന്നു പറയുകയാണ് നടന് രാഹുല്‍ മാധവ്. രാഹുല്‍ മാധവിന്റെ ആദ്യ മലയാളം ചിത്രമായിരുന്നു 2011ല്‍ റിലീസ് ചെയ്ത ബാങ്കോക്ക് സമ്മര്‍. ഈ ചിത്രത്തില്‍ സഹോദരന്മാരായി അഭിനയിച്ച ഇരുവരും തമ്മില്‍ എന്തോ കാര്യത്തിന് പിണങ്ങുകയായിരുന്നു. ഒടുവില്‍ മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാനിന്റെ സെറ്റില്‍ വെച്ചാണ് ആ പ്രശ്നം അവസാനിച്ചത് എന്നാണ് രാഹുല്‍ മാധവ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് രാഹുല്‍ മാധവ് ഇക്കാര്യം തുറന്നു പറഞ്ഞത്. അത്രയും നിസ്സാരമായ ഒരു പ്രശ്നത്തിനാണ് ഞങ്ങള്‍ പിണങ്ങിയത്. അത് എന്താണെന്ന് പോലും പറയാന്‍ മാത്രം ഇല്ല എന്ന് രാഹുല്‍ പറയുന്നു. സത്യത്തില്‍ ആ കാരണം ഓര്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. മറ്റൊരാള്‍ കേട്ടാല്‍ കളിയാക്കും. അതുകൊണ്ട് പുറത്ത് പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തനിക്ക് തോന്നുന്നത് മുമ്പ് തന്നെ…
Read More