കാമുകനെ തേടി ദിവസവും ഓരോ പാര്‍ക്കുകളിലെത്തും ! വിവാഹമോചിതയായിട്ട് 13 വര്‍ഷമായിട്ടും പ്രണയം തേടി അലഞ്ഞ് ഇന്ത്യന്‍ യുവതി…

പ്രണയം അനുഭവിക്കാത്ത മനുഷ്യജീവിതം അപൂര്‍ണമാണെന്ന് പറയാറുണ്ട്. പലരും പ്രണയം തേടി അലയുന്നവരാണ്. ഇത്തരത്തില്‍ 13 വര്‍ഷമായി പ്രണയം തേടി അലയുന്ന ഇന്ത്യന്‍ യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. തന്റെ സങ്കല്പങ്ങളില്‍ ഉള്ള ഒരു ഭര്‍ത്താവിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ട് 13 വര്‍ഷങ്ങളാകുന്നു. സ്വതന്ത്ര പത്രപ്രവര്‍ത്തകയായ മിന്റീത് കൗര്‍ എന്ന സിക്ക് യുവതിയാണ് ലണ്ടനില്‍ പ്രണയം തേടി അലയുന്നത്. ഓരോ ആഴ്ച്ചയിലും വ്യത്യസ്ത പാര്‍ക്കുകളിലാണ് ഈ 41 കാരി പ്രണയമന്വേഷിച്ച് നടക്കുന്നത്. 13 വര്‍ഷം മുന്‍പ് വിവാഹമോചിതയായതാണ് ഇവര്‍. സിക്ക് സമുദയത്തില്‍ പെട്ട ഇവര്‍ക്ക് വിവാഹമോചനം നേടി എന്നത് ഒരു പോരായ്മയായി തന്റെ സമുദായം കണക്കാക്കുന്നു എന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഔപചാരികമായ രീതിയില്‍ ഒരു വിവാഹബന്ധം ഉണ്ടാക്കിയെടുക്കുക എന്നത് കേവലം ഒരു സ്വപ്നം മാത്രമാണ്. താനും ഒരുകാലത്ത് വിവാഹമോചനത്തെ വളരെ നികൃഷ്ടമായ ഒന്നായി ആണ് കണ്ടിരുന്നതെന്നും അവര്‍…

Read More