ലോകം കൊറോണയുടെ ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെത്തുടര്‍ന്ന് കടുത്ത ജാഗ്രതയിലായിരിക്കുമ്പോള്‍ കരുതലോടെ കേരളവും. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ എത്തുന്നവര്‍ പതിനാലുദിവസത്തെ ക്വാറന്റൈന് പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംസ്ഥാനത്തിനകത്ത് ആര്‍ക്കെങ്കിലും വകഭേദം ബാധിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് പരിശോധന നടത്തി വരികയാണ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം ആര്‍ടി- പിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. നാട്ടില്‍ എത്തിയ ശേഷം ആദ്യ ഏഴുദിവസം നിര്‍ബന്ധമായി ക്വാറന്റൈനില്‍ തുടരണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. തുടര്‍ന്ന് ഏഴുദിവസം കൂടി ക്വാറന്റൈനില്‍ തുടരേണ്ടതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.…
Read MoreTag: 14 days
റെഡ്സോണില്‍ നിന്നു വരുന്നവര്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം ! ക്വാറന്റൈനില്‍ കഴിയാന്‍ പണവും നല്‍കണം; പുതിയ ഉത്തരവ് ഇങ്ങനെ…
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മലയാളികളുടെ ക്വാറന്റൈന് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വിവിധ സംസ്ഥാനങ്ങളിലെ റെഡ്സോണ്‍ മേഖലകളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ അവരവരുടെ ജില്ലകളില്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണമെന്ന് ഉത്തരവ്. നേരത്തെ ഏഴു ദിവസത്തെ ക്വാറന്റീനാണ് നിര്‍ദേശിച്ചിരുന്നത്. 60 വയസ്സിനു മുകളിലുള്ളവരും 14 വയസ്സിനു താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും അവരോടൊപ്പം വരുന്ന പങ്കാളികളും 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ കഴിയണം. സംസ്ഥാന സര്‍ക്കാരിന്റെ പാസില്ലാതെ അതിര്‍ത്തികളിലെ 6 എന്‍ട്രി പോയിന്റുകളില്‍ എത്തുന്നവര്‍ എവിടെനിന്ന് വരുന്നവരായാലും ഏതു മേഖലയില്‍നിന്ന് വരുന്നവരായാലും സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ പോകേണ്ടിവരും. റെഡ്സോണില്‍നിന്ന് വരുന്നവര്‍ ക്വാറന്റീനില്‍ കഴിയാന്‍ പണം നല്‍കേണ്ടിവരും. സ്ഥലം ഉണ്ടെങ്കിലേ ക്വാറന്റീന് അനുവദിക്കൂ. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ അവരവരുടെ ജില്ലകളിലാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. ക്വാറന്റീനില്‍ കഴിയേണ്ട സ്ഥലത്തിന്റെ വിവരങ്ങള്‍ അതിര്‍ത്തിയിലെത്തുമ്പോള്‍ നല്‍കണം. സ്വന്തം വാഹനത്തില്‍ അവര്‍ക്ക് ക്വാറന്റീന്…
Read More