ഓട്ടിസം ബാധിച്ച 14 കാരനെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം അധികം ശിക്ഷ അനുഭവിക്കേണ്ടി വരും. വെള്ളനാട് പുനലാല്‍ വിമല്‍ നിവാസില്‍ വിമല്‍ കുമാറി(41) നെയാണ് കോടതി ശിക്ഷിച്ചത്. 2013 സെപ്റ്റംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിലെ ചവര്‍ കളയാനായി റോഡിലേക്കിറങ്ങിയ ബാലനെ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിലേക്കു ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടു പോയാണ് പ്രതി പീഡിപ്പിച്ചത്. ഓട്ടിസം ചികിത്സയിലുള്ള കുട്ടി ഭയന്നുവിറച്ച് നടക്കുന്നതുകണ്ട് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തുപറഞ്ഞത്. അടുത്ത ദിവസം ബസില്‍വെച്ച് കുട്ടി പ്രതിയെ വീട്ടുകാര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന്…
Read MoreTag: 14 year old
മുട്ടയിടുന്ന 14കാരന്‍ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു ! രണ്ടു വര്‍ഷത്തിനിടെ ഇട്ടത് രണ്ട് ഡസന്‍ മുട്ടകള്‍;ബാലനെ സ്‌കാന്‍ ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി
ജക്കാര്‍ത്ത: പരീക്ഷയ്ക്ക് പൂജ്യം മാര്‍ക്ക് കിട്ടുന്നവരെ തോറ്റ് മുട്ടയിടുക എന്നു പറയുന്നുണ്ട്. എന്നാല്‍ ഇന്തോനേഷ്യയിലെ അക്മല്‍ എന്ന പതിനാലുകാരനും മുട്ടയിട്ടു. പക്ഷെ തോറ്റിട്ടല്ല എന്നുമാത്രം. കോഴിയിടുന്നതു പോലെ തന്നെ മുട്ടയിട്ടാണ് ഈ ബാലന്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. ഒരു ബ്രിട്ടീഷ് പത്രമാണ് ഈ വിവരം പുറത്തുവിട്ടത്. തനിക്ക് സവിശേഷമായ കഴിവുണ്ട് എന്ന് അവകാശപ്പെട്ട് ഈ പതിനാലുകാരന്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. മനുഷ്യര്‍ക്ക് മുട്ടയിടാനുള്ള കഴിവില്ലയെന്ന് ഡോക്ടര്‍ ബാലനെ ഉപദേശിച്ചപ്പോള്‍ അക്മലിന്റെ പിതാവ് മകന്റെ വാദം ആവര്‍ത്തിക്കുകയാണ് ചെയ്തത്. രണ്ടു വര്‍ഷത്തിനിടെ രണ്ടു ഡസന്‍ മുട്ടയാണ് മകന്‍ ഇട്ടതെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഈ വാദത്തെത്തുടര്‍ന്ന് എക്‌സ്‌റേ എടുത്തു നോക്കിയ ഡോക്ടര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നു. കുട്ടിയുടെ മലാശയത്തിനുള്ളില്‍ ഒരു മുട്ടയുള്ളതായി എക്‌സ്‌റേയില്‍ തെളിഞ്ഞു. ആശുപത്രിയില്‍ വച്ച് അക്മല്‍ മുട്ടയിട്ടതായും വാര്‍ത്തയിലുണ്ട്. എന്നാല്‍ ഈ മുട്ട സ്വഭാവികമായി ശരീരത്തില്‍ ഉണ്ടാകുന്നതാണ് എന്നു വിശ്വസിക്കാന്‍ ഡോക്ടര്‍മാര്‍ ഇതുവരെ…
Read More