നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഉറച്ച് പ്രതീക്ഷയിലാണ് ബിജെപി. ഇത്തവണ സംസ്ഥാനത്ത് 15 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ആറു മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നാണ് അവരുടെ പക്ഷം. ഇതിനൊപ്പം നാല് മണ്ഡലങ്ങളില്‍ കടുത്ത ത്രികോണ മത്സരം നടന്നാല്‍ തീര്‍ച്ചയായും വിജയിക്കാനാകുമെന്നും ബിജെപി വിലയിരുത്തുന്നു. ഉറപ്പായും വിജയിക്കുമെന്ന് കരുതുന്ന മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം നേമത്തിന് തന്നെയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും വിജയം ഉറപ്പിച്ചുകഴിഞ്ഞു. അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്ന് കാസര്‍ഗോഡാണ്. പാലക്കാട് ജില്ലയിലെ മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലും ഇത്തവണ താമര വിരിയുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം. സംസ്ഥാനത്ത് ഏഴ് മണ്ഡലങ്ങളിലാണ് 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമത് എത്തിയത്. ഇത്തവണ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ഇരട്ടിയിലധികം സീറ്റുകളില്‍ രണ്ടാമതെത്താന്‍ സാധിക്കും.…
Read MoreTag: 15
സമ്മതത്തോടെ ലൈംഗികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 വയസാക്കി ! ലൈംഗികത്തൊഴിലില്‍ സ്വീകരിക്കണമെങ്കില്‍ പ്രായം 18 വേണം; ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സിന്റെ ബില്‍…
സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം 15 ആക്കി ലോകത്തെ ഞെട്ടിച്ച് ഫ്രാന്‍സ്. വ്യാഴാഴ്ച ഇക്കാര്യത്തിലുള്ള ബില്‍ അധോസഭ ഐകകണ്‌ഠ്യേന പാസ്സാക്കി. ലൈംഗിക ചൂഷണം സംബന്ധിച്ച രണ്ടാം മീടൂ മൂവ്‌മെന്റ് ഫ്രാന്‍സിനെ ഇളക്കി മറിച്ച സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. എന്നാല്‍ 15ല്‍ താഴെയുള്ള കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രായപൂര്‍ത്തിയായവര്‍ക്ക് 20 വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. അതേ സമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായി സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന മുതിര്‍ന്നവര്‍ക്ക് കാര്യമായ പ്രായവ്യത്യാസം ഇല്ലെങ്കില്‍ അത് കുറ്റകരമല്ല. എന്നാല്‍ പ്രായവ്യത്യാസം അഞ്ചു വയസില്‍ കൂടാന്‍ പാടില്ലെന്നും ബില്ലില്‍ പറയുന്നു. അതേ സമയം ലൈംഗികത്തൊഴില്‍ സ്വീകരിക്കുന്ന കാര്യത്തിലുള്ള പ്രായപരിധി 18 ആണ്. നേരത്തേയുള്ള നിയമം അനുസരിച്ച് ബാല ബലാത്സംഗ വകുപ്പുകളില്‍ കേസ് എത്താന്‍ പ്രായപൂര്‍ത്തി ആകാത്തയാളെ പ്രായപൂര്‍ത്തിയായ ആള്‍ നിര്‍ബ്ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കെണിയില്‍പ്പെടുത്തിയുമാണ് ലൈംഗികത നിര്‍വ്വഹിച്ചത് എന്നത് പ്രോസിക്യൂട്ടര്‍മാര്‍ തെളിയിക്കേണ്ടി വരുമായിരുന്നു.…
Read More