സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ 15കാരന് പിടിയില്‍. പത്തനംതിട്ട കൂടല്‍ പോലീസാണ് കേസെടുത്തത്. പോലീസ് 15കാരിയായ വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത 15കാരന് മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല.
Read MoreTag: 15 year old boy
ബിഹാറില്‍ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് പതിനഞ്ചുകാരന് ! പ്രതി അറസ്റ്റില്‍
ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ശനിയാഴ്ചയാണ് സംഭവം. സരഫ്ര ബസാറിലെ വീട്ടുമുറ്റത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് കൗമാരക്കാരന് സമീപത്തെ കരിമ്പിന്‍തോട്ടത്തില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. സമീപവാസിയായ പതിനഞ്ചുകാരനാണ് പ്രതി. അതിക്രമത്തെത്തുടര്‍ന്ന് അവശനിലയിലായ കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മ വിവരമറിഞ്ഞത്. ഒപ്പം കളിച്ചിരുന്ന കുട്ടികളെ വിരട്ടിയോടിച്ചശേഷമാണ് പ്രതി കരിമ്പിന്‍തോട്ടത്തിലേക്ക് കൊണ്ടുപോയതെന്ന് മകള്‍ പറഞ്ഞുവെന്ന് അമ്മ പോലീസിന് മൊഴി നല്കി. വിവരമറിഞ്ഞയുടന്‍ അമ്മ കുഞ്ഞിനെ ഗോപാല്‍ഗഞ്ച് സദര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ തീവ്രപരിചരണവിഭാഗത്തിലാണ് കുട്ടി. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്കി. ഇതിനകം പ്രതി കടന്നുകളഞ്ഞിരുന്നു. രണ്ടുദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രാഥമിക ചോദ്യംചെയ്യലില്‍ത്തന്നെ പതിനഞ്ചുകാരന് കുറ്റംസമ്മതിച്ചെന്നാണ് വിവരം.
Read Moreറോക്കി ഭായിയെ അനുകരിച്ച് ഒന്നിനു പിറകെ ഒന്നായി നിരവധി സിഗരറ്റുകള്‍ പുകച്ചു തള്ളി ! 15കാരന് ആശുപത്രിയില്‍…
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കെജിഎഫ് 2. ചിത്രത്തിലെ നായകന് റോക്കി ഭായിയായി യാഷ് തകര്‍ത്തഭിനയിച്ചപ്പോള്‍ ചിത്രത്തിലെ നായകനെ അനുകരിക്കുന്ന നിരവധി ആളുകളെയാണ് സോഷ്യല്‍ മീഡിയ കണ്ടത്. ഇത്തരത്തില്‍ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് ‘വലിച്ചു തള്ളിയ’ പതിനഞ്ചുകാരന് ആശുപത്രിയിലായിരിക്കുകയാണ്. ഹൈദരാബാദിലാണ് സംഭവം. റോക്കി ഭായിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ചുതള്ളിയ പതിനഞ്ചുകാരനെ തൊണ്ടവേദനയും ചുമയും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു ദിവസത്തിനിടെ മൂന്നു തവണയാണ് പതിനഞ്ചുകാരന് കെജിഎഫിന്റെ രണ്ടാം ഭാഗം കണ്ടത്. തുടര്‍ന്ന് റോക്കി ഭായിയുടെ ‘പ്രകടന’ത്തില്‍ ആവേശഭരിതനായി ഒറ്റ പായ്ക്കറ്റ് സിഗരറ്റ് വലിച്ചു. പിന്നീട് കടുത്ത തൊണ്ടവേദനയും ചുമയും പിടിച്ചതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പിന്നീട് പ്രത്യേക കൗണ്‍സിലിങ്ങും നല്‍കിയാണ് ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചത്.
Read Moreവീട്ടുകാരോടു പിണങ്ങിയതിന്റെ ദേഷ്യത്തില്‍ കിണറ്റില്‍ ചാടി 15കാരന്; രാത്രി മുഴുവന്‍ തിരഞ്ഞ് വീട്ടുകാര്‍; ഒടുവില്‍ കണ്ടെത്തിയത് ഇങ്ങനെ…
വീട്ടില്‍നിന്നു പിണങ്ങിയിറങ്ങി കിണറ്റില്‍ ചാടിയ 15 വയസ്സുകാരനെ ഏറെ നേരത്തെ തിരച്ചിലിനു ശേഷം രക്ഷിച്ചു. പുനര്‍ജന്മമേകി നാട് 29ന് ഉച്ചയ്ക്കുശേഷം വീടു വിട്ടിറങ്ങിയ ബാലനെ വീട്ടുകാരും നാട്ടുകാരും രാത്രി പത്തു വരെ തിരഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോ സഹിതം വിവരം കൈമാറി. തിരച്ചില്‍ അവസാനിപ്പിച്ചു മടങ്ങാന്‍ ഒരുങ്ങവെ അഞ്ചു കിലോമീറ്റര്‍ അകലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ ഒരാള്‍ വീണ വിവരം ലഭിച്ചു. സ്ഥലത്തെത്തിയപ്പോള്‍ കാണാതായ ബാലനാണെന്നു തിരിച്ചറിഞ്ഞു. പയ്യനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ വ്യക്തി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിരികെ കയറി. എന്നിട്ടും നീന്തലറിയാത്ത കുട്ടി പ്രശ്നങ്ങളില്ലാതെ കിടന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു ബാലനെ രക്ഷപ്പെടുത്തി. രാത്രി 11ന് ആശുപത്രിയിലേക്കു മാറ്റി ഇന്നലെ ആശുപത്രിയില്‍നിന്നു വീട്ടിലേക്കു കൊണ്ടുപോയി.
Read Moreരഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ട 15കാരനെയും കൊണ്ട് ആശുപത്രിയിലെത്തിയ മാതാപിതാക്കള്‍ വിവരമറിഞ്ഞ് ഞെട്ടി ! 21കാരി കൗമാരക്കാരനെ ലൈംഗികമായി ഉപയോഗിച്ചത് നിരവധി തവണ;മൂന്നാറില്‍ നടന്ന സംഭവമിങ്ങനെ…
സംസ്ഥാനത്ത് പോക്സോ കേസുകള്‍ അനുദിനം വര്‍ധിക്കുകയാണ്. പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും രക്ഷയില്ലാതെ വന്നിരിക്കുകയാണ്. അടുത്തിടെയായി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ യുവതികള്‍ പീഡിപ്പിക്കുന്ന സംഭവം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. അടുത്തിടെ കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇപ്പോള്‍ മൂന്നാറിലും ഇത് സംഭവിച്ചിരിക്കുകയാണ്. ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് മൂന്നാര്‍ പോലീസ് കേസെടുത്തത് ഇരുപത്തിയൊന്നുകാരിയായ യുവതിക്കെതിരെ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. തമിഴ്നാട് സ്വദേശിനിയായിയായ ഇരുപത്തൊന്നുകാരിയാണ് ലക്ഷ്മി സ്വദേശിയും ബന്ധുവും കൂടിയായ പതിനഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചത്. തമിഴ്നാട്ടില്‍നിന്ന് ഒരാഴ്ച മുന്‍പാണ് യുവതി ആണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിക്ക് കഴിഞ്ഞ ദിവസം രഹസ്യഭാഗത്തും വേദന കലശലായി. ഇതോടെ അച്ഛനമ്മമാരോട് കുട്ടി വിവരം പറഞ്ഞു. ഇരുവരും ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തന്നെ യുവതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് ആണ്‍കുട്ടി…
Read Moreട്യൂഷന് നിര്‍ത്തുന്നുവെന്ന് പതിനഞ്ചുകാരന് പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് സഹിച്ചില്ല; ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു; കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോള്‍ പുറത്തു വന്നത് ‘സ്പെഷ്യല്‍ ട്യൂഷന്റെ’ കഥകള്‍…
സ്പെഷ്യല്‍ ട്യൂഷന്റെ പേരും പറഞ്ഞ് വിദ്യാര്‍ഥിയെ നിരന്തര പീഡനത്തിനിരയാക്കിയ 33കാരിയായ അധ്യാപിക അറസ്റ്റില്‍. കഴിഞ്ഞ മാര്‍ച്ചു മുതല്‍ ഇവരുടെയടുത്ത് ട്യൂഷനെത്തിയ പത്താം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ അധ്യാപിക നിരന്തര പീഡനത്തിനിരയാക്കി വരികയായിരുന്നു. ചണ്ഡിഗഢിലാണ് സംഭവം. അറസ്റ്റു ചെയ്ത അധ്യാപികയെ പോക്സോ വകുപ്പ് പ്രകാരം വ്യാഴാഴ്ച ചണ്ഡിഗഢ് ജില്ലാ കോടതിയില്‍ ഹാജരാക്കിയശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പതിനഞ്ചു വയസുള്ള വിദ്യാര്‍ഥി അധ്യാപികയുടെ വസതിയ്ക്കടുത്തു തന്നെയാണ് താമസിച്ചിരുന്നത്. ചൈല്‍ഡ് ഹെല്‍പ്പ് ലൈനിലെ പ്രോജക്ട് മാനേജരായ സംഗീത ജന്ദ് വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. അധ്യാപികയ്ക്ക് തന്നോട് അമിതമായ സ്നേഹമാണ് കുട്ടി കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തിയിരുന്നു. ഇതു കേട്ട് സംശയം തോന്നിയ കൗണ്‍സിലര്‍ വിശദമായി ചോദിച്ചപ്പോള്‍ കുട്ടി സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ പറയുകയായിരുന്നു. ട്യൂഷനു വിട്ടിട്ടും കുട്ടിയുടെ ഗ്രേഡ് ഉയരാത്തതുകൊണ്ട് മെയ് 22 ന് കുട്ടിയുടെ മാതാപിതാക്കള്‍ അധ്യാപിക വീട്ടിലെത്തി ട്യൂഷന് ക്ലാസുകള്‍…
Read Moreആള്‍ക്കൂട്ടത്തിനിടെ ആ വ്യക്തിയുടെ കൈയ്യില്‍ പിടിച്ചു ഞാന്‍ മുമ്പോട്ടു കൊണ്ടു വന്നു; എന്നാല്‍ അവന്റെ മുഖം കണ്ട് ഞാന്‍ ഞെട്ടി; പതിനഞ്ചുകാരന് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സുസ്മിതാ സെന്‍
പല സെലിബ്രിറ്റികളും തങ്ങള്‍ക്ക് നേരിടേണ്ടേി വന്നിട്ടുള്ള ലൈംഗികാതിക്രമങ്ങള്‍ പരസ്യമായി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ലൈംഗികചൂഷണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിതാ സെന്നാണ്. സംഭവത്തെക്കുറിച്ച് സുസ്മിത പറയുന്നതിങ്ങനെ…്. ‘ഞാന്‍ ഒരു സ്ത്രീയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ഞാന്‍ പൊതുസമൂഹത്തിനു മുന്നില്‍ ഉണ്ട്. ആളുകള്‍ക്കെല്ലാം ഒരു ധാരണ ഉണ്ട് ബോഡിഗാര്‍ഡും മറ്റ് സുരക്ഷയുമൊക്കെ ഉള്ളതിനാല്‍ ഞങ്ങളെ തൊടാന്‍ മടിക്കുമെന്ന്. പത്തു ബോഡിഗാര്‍ഡുകള്‍ കൂടെ ഉണ്ടെങ്കിലും ഒരു സ്ത്രീ എന്ന നിലയ്ക്ക് പൊതുസമൂഹത്തില്‍ മോശമായി പെരുമാറിയേക്കാവുന്ന നൂറുകണക്കിന് പുരുഷന്മാരെ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്”. സുസ്മിത പറഞ്ഞു. ”ഒരു ആറുമാസം മുന്‍പാണ് അത് സംഭവിച്ചത്. ഞാന്‍ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു.വെറും പതിനഞ്ചു വയസ് മാത്രമുള്ള കുട്ടി അവനെന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു. ഇത്രയും ആളുകള്‍ കൂടി നില്ക്കുന്നതിനാല്…
Read More