പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ 16-കാരനെ കോടതി കുറ്റവിമുക്തനാക്കി. കൗമാരക്കാരനൊപ്പം താമസിക്കുന്ന 17 വയസുള്ള പെണ്‍കുട്ടിയ തട്ടിക്കൊണ്ടു പോയെന്നതായിരുന്നു പരാതി. പെണ്‍കുട്ടിയെയും ഇവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും പരിപാലിക്കാന്‍ അനുവദിച്ചാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ ജഡ്ജി മാനവേന്ദ്ര മിശ്ര 16-കാരനെ കുറ്റവിമുക്തനാക്കിയത്. വെറും മൂന്ന് ദിവസം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. 2019 ഫെബ്രുവരിയിലാണ് 16-കാരനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. അന്ന് 14 വയസ്സുണ്ടായിരുന്ന ആണ്‍കുട്ടിയും മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി. തുടര്‍ന്ന് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും സഹോദരനും പങ്കില്ലെന്ന് കണ്ടെത്തിയതിനാല്‍ ഇവരെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കി. എന്നാല്‍ 2020 ജൂലായില്‍ പെണ്‍കുട്ടി കോടതിയിലെത്തി വിവരങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്നും തന്നെക്കാള്‍…
Read MoreTag: 16 year old boy
പതിനാറുകാരനെ കൊന്ന മുഖ്യപ്രതിയുടെ കുടുംബത്തെക്കുറിച്ച് നാട്ടുകാര്‍ക്കുള്ളത് അത്ര നല്ലതല്ലാത്ത അഭിപ്രായം ! കൂട്ടുകാരനെ കൊന്ന വിദ്യാര്‍ഥിയ്ക്കുള്ളത് അച്ഛനും അധ്യാപകനും എതിരേ കേസ് കൊടുത്ത ചരിത്രം;ചേട്ടന്‍ മോഷണക്കേസിലെ പ്രതി
കൊടുമണ്ണില്‍ 16കാരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ കുടുംബ പശ്ചാത്തലം ഞെട്ടിക്കുന്നത്. മോശപ്പെട്ട കുടുംബ പശ്ചാത്തലമാണ് പയ്യനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കൊടും ക്രിമിനലാകാനുള്ള വാസന ഇവനിലുണ്ടെന്നും ഭീകരസംഘടനകളെ അനുസ്മരിപ്പിക്കുന്ന കൊലപാതകമാണ് നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. മുഖ്യപ്രതിയുടെ പിതാവ് റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പയ്യന് രണ്ട് മൂത്ത സഹോരങ്ങളുണ്ട്. അതിലൊരാള്‍ അയല്‍പക്കത്തെ സിസി ടിവി കാമറ മോഷ്ടിച്ച സംഭവത്തിലെ പ്രതിയാണ്. മുഖ്യപ്രതിയും മോഷണത്തില്‍ അത്ര മോശക്കാരനായിരുന്നില്ല. പിതാവിന്റെ ക്രൂരമായ മര്‍ദ്ദനം പയ്യനെ പിതാവിനോടു കടുത്ത പകയുള്ളവനാക്കി. തന്നെ മര്‍ദ്ദിച്ച പിതാവിനും അധ്യാപകനുമെതിരേ ഇയാള്‍ ഒരു തവണ പോലീസ് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഒടുവില്‍ പുലിവാലു പിടിക്കുമെന്ന് കണ്ട് പിതാവും അധ്യാപകനും വിദ്യാര്‍ഥിയുടെ കാലുപിടിച്ച് പരാതി പിന്‍വലിപ്പിക്കുകയായിരുന്നു. അഖില്‍ മരിച്ചെന്ന് ഉറപ്പായിട്ടും കഴുത്തറക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ താലിബാന്‍, ഐഎസ് സ്വാധീനം ഉണ്ടെന്നാണ് വിലയിരുത്തല്‍. പ്രതികളിലൊരാളുടെ റോളര്‍ സ്‌കേറ്റിംഗ് ഷൂ…
Read Moreഅഖിലിനെ കൊന്ന പയ്യന്മാര്‍ ചില്ലറക്കാരല്ല ! മുമ്പ് പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് പുറത്താക്കിയത് കഞ്ചാവ് കേസിനെ തുടര്‍ന്ന്;പുതിയ സ്‌കൂളിലും കഞ്ചാവ് ഉപയോഗിച്ച ഇവര്‍ വീണ ജോര്‍ജിന്റെ വീട്ടില്‍ നടന്ന മോഷണക്കേസിലും പ്രതികള്‍…
അടൂര്‍ കൊടുമണ്ണില്‍ നടന്ന പത്താംക്ലാസുകാരന്റെ കൊലപാതകം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.കൈപ്പട്ടൂര്‍ സെയ്ന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി, അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെ മകന്‍ എസ്. അഖില്‍ (16) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അഖിലിന്റെ അതേ പ്രായത്തിലുള്ള രണ്ടു വിദ്യാര്‍ഥികളെ നാട്ടുകാര്‍ സംഭവസ്ഥലത്തു നിന്നു പിടികൂടിയതോടെയാണ് കൊലപാതക വിവരം പുറത്തു വന്നത്. പ്രതികളായ വിദ്യാര്‍ഥികള്‍ പത്താംക്ലാസുകാരനെ വീട്ടില്‍ വിളിച്ചിറക്കി ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ച ശേഷം വാക്കു തര്‍ക്കത്തിനൊടുവില്‍ കല്ലെറിഞ്ഞു വീഴ്ത്തിയ ശേഷം , അടുത്തുള്ള വീടിന്റെ തൊഴുത്തില്‍ സൂക്ഷിച്ചിരുന്ന കോടാലി കൊണ്ടുവന്ന് കഴുത്തിനു വെട്ടിക്കൊല്ലുകയയായിരുന്നു. തുടര്‍ന്ന് മൃതദേഹം മണ്ണിട്ടു മൂടുകയും ചെയ്യുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പയ്യന്മാരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇവര്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന വിവരവും ഇതോടൊപ്പം പുറത്തു വന്നു. കഞ്ചാവ് കേസിനെത്തുടര്‍ന്ന് ആദ്യം പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും…
Read Moreപിതാവ് മരിച്ചതോടെ അമ്മ ഭ്രാന്തിയായി ! വിശന്നു വലഞ്ഞ് അനുജന്‍ ! വിശപ്പകറ്റാന്‍ മോഷണം നടത്തി 16കാരന്‍ ! പയ്യനെ വെറുതെവിട്ട കോടതി കുടുംബത്തിന് സഹായം നല്‍കണമെന്ന് ഉത്തരവുമിട്ടു…
ലോക്ക്ഡൗണ്‍ മൂലം കോടിക്കണക്കിന് ആളുകളാണ് ഇന്ത്യയില്‍ ദുരിതത്തിലായിരിക്കുന്നത്. കുടുംബത്തിന്റെ വിശപ്പകറ്റാന്‍ മോഷണം നടത്തിയ 16കാരനെ കോടതി വെറുതെ വിട്ട സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. മാത്രമല്ല കൗമാരക്കാരനും കുടുംബത്തിനും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ അധികൃതര്‍ക്കു നിര്‍ദേശവും നല്‍കി. ബിഹാറിലെ നളന്ദയിലാണ് സംഭവം. പഴ്‌സ് മോഷ്ടിച്ച മോഷ്ടിച്ച കേസിലാണ് കൗമാരക്കാരനെ പോലീസ് പിടികൂടിയത്. ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം.നഗരത്തിലെ പ്രാദേശിക ചന്തയില്‍ ഷോപ്പിംഗിന് ഇറങ്ങിയ യുവതിയുടെ പഴ്സാണ് പയ്യന്‍ അടിച്ചു മാറ്റിയത്. എന്നാല്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ വെച്ച് ഇസ്ളാംപൂര്‍ പോലീസ് പയ്യനെ വെള്ളിയാഴ്ച പിടികൂടുകയും ജുവനൈല്‍ ജസ്റ്റീസിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുട്ടി എന്തുകൊണ്ട് താന്‍ ഇങ്ങനെ ചെയ്തുവെന്ന് വെളിപ്പെടുത്തിയതോടെ ഏവരും നിശബ്ദരായി.”പിതാവ് മരിച്ചതോടെ അമ്മ ഭ്രാന്തിയായി. പ്രദേശത്തെ റസ്റ്ററന്റിലും ധാബകളിലും അടുത്തുള്ള ചിലരുടെ വീടുകളിലും മറ്റും ജോലി ചെയ്താണു മാതാവിനെയും 13 വയസ്സുള്ള…
Read More