കോഴിക്കോട്ട് വീട്ടുകാരുമായുള്ള പിണക്കത്തെത്തുടര്‍ന്ന് വീട്ടുവിട്ടിറങ്ങിയ 16 വയസ്സുകാരിയെ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ദുരുദ്ദേശ്യത്തോടെ ലോഡ്ജിലെത്തിച്ചു പൂട്ടിയിട്ട മലപ്പുറം സ്വദേശി പിടിയില്‍. വെള്ളിയാഴ്ച രാത്രി നഗരത്തിലുടനീളം പോലീസ് നടത്തിയ പരിശോധനയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണു പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച മലപ്പുറം മമ്പറം നെച്ചിക്കാട്ട് ഉസ്മാനെ (53) അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടുകാരുമായി പിണങ്ങി രാത്രി വീടുവിട്ടിറങ്ങിയ കോഴിക്കോട് സ്വദേശിനി കണ്ണൂരിലെ ബന്ധുവീട്ടിലേക്കു പോകാനാണു ബസില്‍ രാത്രി ഏഴരയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയത്. അവിടെ വച്ചാണ് ഉസ്മാന് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. രാത്രി ഒറ്റയ്ക്കു യാത്ര ചെയ്യുന്നത് അപകടമാണെന്നു പറഞ്ഞ പ്രതി പെണ്‍കുട്ടിക്കു സഹായവും സംരക്ഷണവും വാഗ്ദാനം ചെയ്തു. ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജിലെത്തിച്ചു. അച്ഛനും മകളുമാണെന്നു പറഞ്ഞാണു മുറിയെടുത്തത്. . കുട്ടിയെ മുറിയില്‍ കയറ്റിയ ശേഷം മുറി അകത്തു നിന്നു…
Read MoreTag: 16 year old girl
ബസ് സ്റ്റാന്‍ഡില്‍ വെച്ച് 16കാരിയെ താലികെട്ടി 17കാരന് ! പോക്സോ കേസ് ചുമത്തി ‘വരനെ’ അറസ്റ്റു ചെയ്തു…
16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ 17കാരന് പിടിയില്‍. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ഒരു ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആണ്‍കുട്ടി താലി കെട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് അന്വേഷണം തുടങ്ങിയ പോലീസ് 17കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത ശേഷം ആണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. വൈദ്യപരിശോധനയ്ക്ക് പെണ്‍കുട്ടിയെ വിധേയയാക്കി. ബസ് സ്റ്റാന്‍ഡില്‍ വെച്ച് താലികെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ എസ്.സി / എസ്.ടി ആക്ട് പ്രകാരം ഒരളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read More16കാരിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍ ! സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. 30 വര്‍ഷമായി മയ്യനാട്ട് ഡിജെഎം. എന്ന ക്ലിനിക് നടത്തുന്ന മയ്യനാട് ജാനുവിലാസത്തില്‍ ഡോ. ജയപ്രകാശിനെ(71)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാംപ്രതിയാണ് ഡോ. ജയപ്രകാശ്. പതിനാറു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയശേഷം ഗര്‍ഭഛിദ്രം നടത്തിച്ച പെരിനാട് ഇടവട്ടം ചൂഴംചിറവയലില്‍ വാടകയ്ക്കു താമസിക്കുന്ന മാമൂട് സ്വദേശി അനന്ദു നായരെ (22) മൂന്നുദിവസംമുമ്പ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഡോക്ടറെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഡോക്ടറെ റിമാന്‍ഡ് ചെയ്തു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ പെണ്‍കുട്ടി പിതാവിന്റെ രണ്ടാംഭാര്യയോടൊപ്പമായിരുന്നു താമസം. അനന്ദു നായര്‍ ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ പ്രേമത്തിലാകുകയും വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയുമായിരുന്നു. പിന്നീട് മയ്യനാട്ടെ ക്ലിനിക്കിലെത്തിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചു. പെണ്‍കുട്ടി മാതാവിന്റെ വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്നാണ്…
Read More16കാരിയുടെ അണ്ഡം വില്പന നടത്തിയ സംഭവം ! തമിഴ്നാട്ടില്‍ അടച്ചുപൂട്ടിയത് നാല് ആശുപത്രികള്‍;കേരളത്തിലെ ആശുപത്രിയെക്കുറിച്ചും ആരോപണം…
16 വയസ്സുള്ള പെണ്‍കുട്ടിയുടെ അണ്ഡം വില്പന നടത്തിയെന്ന ആരോപണത്തില്‍ തമിഴ്നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിച്ച് എട്ടു തവണ അണ്ഡം വില്പന നടത്തിയ സംഭവത്തിലാണ് നടപടി. ‘ഒരു കുട്ടിയുള്ള 21-35 പ്രായത്തിലുള്ള പ്രായപൂര്‍ത്തിയായ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ അണ്ഡം ദാനംചെയ്യാന് അനുവാദമുള്ളൂ, അതും ഒരിക്കല്‍ മാത്രം. ഈ സംഭവത്തില്‍ 16-കാരിയെ പലതവണ നിര്‍ബന്ധിപ്പിച്ച് അണ്ഡം വില്പന നടത്തി’ തമിഴ്നാട് ആരോഗ്യ മന്ത്രി എം.എ.സുബ്രഹ്മണ്യന് പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചു. കൂടാതെ ഭര്‍ത്താവിന്റേതെന്ന പേരില്‍ വ്യാജമായി സമ്മതപത്രവും ഉണ്ടാക്കി. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആക്ട് ലംഘിച്ചുവെന്നാണ് ആശുപത്രികള്‍ക്കെതിരായ ആരോപണം. മതിയായ യോഗ്യതയുള്ള കൗണ്‍സിലര്‍മാര്‍ ആശുപത്രികളിലുണ്ടായിരുന്നില്ല.…
Read Moreമോശമായി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു! പിതാവ് ചോദ്യം ചെയ്തപ്പോള്‍ ഭീഷണി ! പിതാവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത പതിനാറുകാരിയ്ക്ക് നേരെ അതിക്രമം നടത്തിയത് അമ്പതുകാരുടെ സംഘം…
അച്ഛനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍. അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് പെണ്‍കുട്ടിയും പിതാവും വെളിപ്പെടുത്തിയത്. എറണാകുളത്തുനിന്ന് യാത്ര പുറപ്പെട്ട തീവണ്ടിയില്‍ ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇവര്‍ ഇറങ്ങിപ്പോയെന്നും പരാതിക്കാര്‍ പറയുന്നു. തക്കസമയത്ത് മലപ്പുറം സ്വദേശിയുടെ ഇടപെടലാണ് രക്ഷയായതെന്ന് പെണ്‍കുട്ടി പറഞ്ഞു.തന്റെ കയ്യില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ചെന്നും പെണ്‍കുട്ടി ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിച്ചു. ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികളായ അച്ഛനും മകള്‍ക്കും നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞു ചെയ്തെന്നുമായിരുന്നു പരാതി. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അഞ്ചു പേരാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം. ലൈംഗികാധിക്ഷേപപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പെണ്‍കുട്ടിയും പിതാവും പറഞ്ഞു. ഗുരുവായൂര്‍ എക്സ്പ്രെസിലായിരുന്നു അതിക്രമ ശ്രമം. എതിര് വശത്തിരുന്ന അഞ്ചു പേരാണ് മോശമായി പെരുമാറിയതെന്നാണ് പരാതി.…
Read Moreഅഭയാര്‍ഥിയായ സ്വീകരിച്ച ബ്രിട്ടനോട് നന്ദി കാണിച്ചത് 16കാരിയെ ബലാല്‍സംഗം ചെയ്തുകൊണ്ട് ! നാടു കടത്താന്‍ ശ്രമിച്ചപ്പോള്‍ തടസ്സം പിടിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും…
അവരുടേതല്ലാത്ത കുറ്റം കൊണ്ട് നാടു വിട്ടോടേണ്ടി വരുന്ന ആളുകളാണ് അഭയാര്‍ഥികള്‍. എന്നാല്‍ തങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന രാജ്യങ്ങളുടെ കടയ്ക്കല്‍ ഇത്തരക്കാള്‍ കത്തിവെയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പലപ്പോഴും കണ്ടുവരുന്നത്. ഇരയ്ക്ക് നീതി ലഭിച്ചില്ലെങ്കില്‍ പോലും വേട്ടക്കാരനു നീതി ഉറപ്പാക്കാനായി മനുഷ്യാവകാശ സംഘടനകള്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ പോലും നിലകൊള്ളുമ്പോള്‍ ഇല്ലാതെയാകുന്നത് സത്യത്തിലധിഷ്ഠിതമായ നീതിയാണ്. ഏറ്റവും ഒടുവില്‍ നമ്മള് അത് കണ്ടത് ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം തടയുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപീകരിച്ച റുവാണ്ടന്‍ പദ്ധതിക്ക് എതിരെ ആയിട്ടായിരുന്നു. പരിധിവിട്ട് അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ഒരു രാജ്യത്തിനും നല്ലതാവില്ലെന്ന് ഇതിനോടകം പല സംഭവങ്ങളും തെളിയിച്ചിട്ടുള്ളതാണ്. പറയാന്‍ എളുപ്പമാണെങ്കിലും പ്രായോഗികമായി ഒരുപാട് സങ്കീര്‍ണ്ണതകള്‍ ഉള്ള ഒന്നാണ് കുടിയേറ്റം. അപ്പോള്‍ അനധികൃത കുടിയേറ്റം തീരെ അനുവദിക്കാന്‍ കഴിയാത്ത ഒന്നു തന്നെയാണ്. സ്വന്തം പൗരന്മാരെ കാത്തു സൂക്ഷിക്കുക എന്നതു തന്നെയാണ് ഏതൊരു രാജ്യത്തേയും ഭരണകൂടങ്ങളുടെ ആത്യന്തികമായ കടമ.…
Read Moreസഹോദരനില്‍ നിന്ന് രക്ഷതേടി എത്തിയത് അമ്മാവന്റെ വീട്ടില്‍…എന്നാല്‍ അമ്മാവനും ! പത്തനംതിട്ടയില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചത് അഞ്ചുപേര്‍…
പത്തനംതിട്ടയില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സഹോദരനും അമ്മാവനും ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റിലായി. പത്തനംതിട്ട കോയിപ്പുറത്താണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒരു വര്‍ഷത്തില്‍ അധികമായി പെണ്‍കുട്ടി പീഡനത്തിന് ഇരയാണെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ അഞ്ചു പേരാണ് ആകെ പ്രതികള്‍. ഒരു പ്രതി ഒളിവിലാണെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണെന്നും പോലീസ് പറഞ്ഞു. പതിനേഴുകാരനായ സഹോദരനെയും അമ്മാവനെയും കുടാതെ പ്രതികളില്‍ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് പോലീസിന് പരാതി ലഭിച്ചത്. രണ്ട് സുഹൃത്തുക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയും ചെയ്തു. വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ വിശദമായ മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് അമ്മയുടെ സഹോദരനും സഹോദരനടക്കം ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി പറയുന്നത്.…
Read Moreവീടുവിട്ടിറങ്ങിയ പതിനാറുകാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം ! 52കാരന് പിടിയില്‍…
വീടുവിട്ടിറങ്ങിയ പതിനാറുകാരിയെ കാറിനുള്ളില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ബീമാപള്ളി സ്വദേശി ഷാജി(52)യെ പൂന്തുറ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞമാസം വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി അതിനു ശേഷം ബീമാപ്പള്ളിയില്‍ കഴിയുകയായിരുന്നു. അവിടെയെത്തിയ ഷാജി വിദ്യാര്‍ഥിനിയോടു വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ കൊണ്ടുവിടാമെന്നും പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. ആഭ്യന്തര വിമാനത്താവളത്തിനടുത്തുള്ള ലോഡ്ജിനടുത്തെത്തിയപ്പോള് ഇയാള്‍ കാര്‍ നിര്‍ത്തി പെണ്‍കുട്ടിയോട് പുറത്തിറങ്ങാനാവശ്യപ്പെട്ടു. അപകടം മനസ്സിലാക്കിയ വിദ്യാര്‍ഥിനി ഇറങ്ങിയോടാന്‍ ശ്രമിച്ചപ്പോള്‍ കാറിനുള്ളില്‍വെച്ച് ഇയാള്‍ ശരീരത്തില്‍ കയറിപ്പിടിച്ചു. ഇതോടെ വിദ്യാര്‍ഥിനി കാറില്‍നിന്ന് ഇറങ്ങിയോടി. തുടര്‍ന്ന് ബസ് കയറി ചവറയിലുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തി. ശാസ്താംകോട്ട പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം കേസ് പൂന്തുറ പോലീസിനു കൈമാറി. കഴിഞ്ഞദിവസം പൂന്തുറ പോലീസെത്തി ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreമലപ്പുറത്ത് ശൈശവവിവാഹം ! 16കാരിയുടെ വിവാഹം നടന്നത് ഒരു വര്‍ഷം മുമ്പ്;പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണി…
മലപ്പുറത്ത് ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ പതിനാറുകാരിവിവാഹിതയായത്. ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയായ യുവാവുമായി ഒരുവര്‍ഷം മുന്‍പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. എന്നാല്‍ ഈ വിവരം അധികൃതര്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവ വിവാഹം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്സണ്‍ പറഞ്ഞു. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഭാര്യ ഒളിച്ചോടിയപ്പോള്‍ മകളുമായി ബംഗാളിലേക്ക് പോയി! കേരളത്തില്‍ തിരികെയെത്തിയത് 16കാരിയുമായി ! കൗമാരക്കാരി ഗര്‍ഭിണിയായതോടെ യുവാവ് അറസ്റ്റില്‍…
ബംഗാളില്‍നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബംഗാള്‍ സ്വദേശി നാസിറുദ്ദീന്‍ ലോസ്കറിനെയാണ് (35) വാഴക്കാട് എസ്ഐ കെ.നൗഫലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ദേശീയ ബാലാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു. കമ്മിഷന്റെ നിര്‍ദേശപ്രകാരം ജില്ലാ ചൈല്‍ഡ് ലൈനും വാഴക്കാട് പൊലീസും നടത്തിയ അന്വേഷണത്തില്‍ വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതിനെത്തുടര്‍ന്ന് മൂന്നു വയസ്സുള്ള മകളുമായി ബംഗാളിലേക്കു മടങ്ങിപ്പോയ പ്രതി പതിനാറു വയസ്സുള്ള പെണ്‍കുട്ടിയുമായാണ് തിരിച്ചെത്തിയത്. ദരിദ്രകുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു വന്നതാണെന്നാണ് വിവരം. ഇയാള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി താമസിക്കുന്നതായി പരിസരവാസികള്‍ നല്കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തി പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി…
Read More