ഓണ്‍ലൈന്‍ ടാസ്ക്ക് പൂര്‍ത്തീകരിക്കുന്നതിലൂടെ ദിനംപ്രതി 10000 രൂപ വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്ന് 17.18 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പുര്‍ നാഗര്നിഗം സ്വദേശിയായ കുശാല്‍ മര്മത്തിനെ(32) ആണ് അറസ്റ്റിലായത്. തൃശൂര്‍ സൈബര്‍ ക്രൈം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാങ്ക് അക്കൌണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ മൊബൈല്‍ഫോണ്‍ നമ്പര്‍ കണ്ടെത്തുകയും ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, തൃശൂര്‍ സ്വദേശിയായ സ്ത്രീയ്ക്ക് വാട്സാപ്പിലൂടെ മെസേജ് അയച്ചാണ് ദിവസം 10000 രൂപ സമ്പാദിക്കാനാകുന്ന ഓണ്‍ലൈന്‍ ടാസ്ക്കിനെ കുറിച്ച് വിവരം നല്‍കിയത്. ഓണ്‍ലൈനായി ചെയ്യുന്ന ജോലിക്ക് മണിക്കൂര്‍ അടിസ്ഥാനത്തില്‍ 10000 രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് ഇയാള്‍ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ പറഞ്ഞത് അനുസരിച്ച് പല തവണയായി 1718600 രൂപ വീട്ടമ്മ നല്കി. പിന്നീട് താന്‍…
Read MoreTag: 17 lakhs
കോവിഡ് മുക്തരില്‍ വൃക്കരോഗ സാധ്യത കൂടുതലെന്ന് പുതിയ പഠനം ! 17 ലക്ഷം പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
കോവിഡ് വന്നവരില്‍ വൃക്ക രോഗങ്ങള്‍ അധികരിക്കാന്‍ സാധ്യതയെന്ന് പുതിയ പഠനം. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. വൃക്കകള്‍ക്ക് നാശവും ക്രോണിക് എന്‍ഡ്സ്റ്റേജ് വൃക്കരോഗവും കോവിഡ് രോഗികളില്‍ പലരെയും കാത്തിരിക്കുന്നതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്കി. കോവിഡ് മൂലം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടേണ്ടി വന്ന രോഗികള്‍ക്കാണ് വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനുള്ള സാധ്യത അധികം. എന്നാല്‍ തീവ്രമല്ലാത്ത ലക്ഷണങ്ങളോടു കൂടി കോവിഡ് വന്നവര്‍ക്കും ആശുപത്രി വാസം വേണ്ടി വരാത്തവര്‍ക്കും ആശ്വസിക്കാന്‍ വകയില്ല. കോവിഡ് വരാത്തവരെ അപേക്ഷിച്ച് തീവ്രതയില്ലാത്ത ലക്ഷണങ്ങളോട് കൂടി കോവിഡ് വന്നവര്‍ക്ക് ക്രോണിക് കിഡ്നി രോഗം വരാനുള്ള സാധ്യത 15 ശതമാനം അധികമാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 17 ലക്ഷത്തോളം പേരുടെ ഡേറ്റയാണ് പഠനത്തിന് വേണ്ടി 2020 മാര്‍ച്ച് 1നും 2021 മാര്‍ച്ച് 15നും ഇടയില്‍ ഗവേഷകര്‍…
Read More