പത്താംക്ലാസുകാരനെ സഹപാഠി ബ്ലേഡ് കൊണ്ട് വരഞ്ഞുവിട്ടു! ശരീരത്തിലാകമാനം 17 തുന്നലുകള്‍…

പത്താംക്ലാസ് വിദ്യാര്‍ഥിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് സഹപാഠി. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ ശരീരത്തില്‍ 17 തുന്നലുകളാണുള്ളത്. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെഎം ഫാസിറി (15)നാണ് പരിക്കേറ്റത്. ചെങ്കള കെട്ടുങ്കല്‍ കോലാച്ചിയടുക്കത്തെ മിസിരിയയുടെ മകനാണ് ഫാസിര്‍. ബുധനാഴ്ച മൂന്ന് മണിയോടെ സ്‌കൂളില്‍ വച്ച് സഹപാഠി പുതിയ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് ഫാസിര്‍ പറഞ്ഞു. ആദ്യം കഴുത്തിന് പിറകിലാണ് മുറിവേല്‍പ്പിച്ചത്. കൈ ഉയര്‍ത്തി രക്തം ചിന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിച്ചു. അധ്യാപകര്‍ ഉടന്‍ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചു. കഴുത്തിന് ഒന്‍പതും കൈക്ക് എട്ടും തുന്നലുകളിട്ടു. ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും സംഭവം ഒതുക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് ഫാസിറിന്റെ മാതൃ സഹോദരന്‍ കെ ഇബ്രാഹിം പറഞ്ഞു. മുറിവേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചതെന്ന് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എംഎം അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി. പരിക്കേറ്റ കുട്ടി…

Read More