ബംഗളുരുവില്‍ നിന്ന് 17കാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതിനു പിന്നില്‍ ഷാമനിസത്തിന്റെ സ്വാധീനമുള്ളതായി സംശയിക്കുന്നതായി മാതാപിതാക്കള്‍. ബംഗളുരു സ്വദേശി അഭിഷേകിന്റെ മകള്‍ അനുഷ്‌കയെ് രണ്ടു മാസം മുമ്പാണു കാണാതായത്.രണ്ടു ജോഡി വസ്ത്രങ്ങളും 250 രൂപയും മാത്രമെടുത്താണ് അനുഷ്‌ക പോയത്. ഇതുസംബന്ധിച്ച പോലീസ് അന്വേഷണം ഫലംകാണാതെ വന്നതോടെയാണ് മാതാപിതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയത്. ആത്മാക്കളുമായി ബന്ധപ്പെട്ട പുരാതന ആരാധനാ സമ്പ്രദായമായ ഷാമനിസത്തില്‍ ആകൃഷ്ടയായാണു മകള്‍ പോയതെന്നാണ് അഭിഷേക് പറയുന്നത്. 12-ാം ക്ലാസ് പാസായതിനു പിന്നാലെയാണ് ആത്മാക്കളുമായി സംവദിക്കുന്ന ഷാമനിസമെന്ന ആരാധനാ സമ്പ്രദായത്തെക്കുറിച്ച് മകള്‍ ഓണ്‍ലൈനില്‍ തിരഞ്ഞു തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ഇത്തരം രീതികള്‍ പിന്തുടരുന്നവര്‍ മകളെ സ്വാധീനിച്ചതായും അനുഷ്‌കയുടെ മാതാപിതാക്കള്‍ പറയുന്നു. ഈ ആരാധനാരീതി ഇഷ്ടമാണെന്നും പിന്തുടരണമെന്നും മകള്‍ പറഞ്ഞിരുന്നതായും അഭിഷേക് പറഞ്ഞു. സെപ്റ്റംബര്‍ മുതലാണ് അനുഷ്‌കയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങിയത്. പലപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ താല്‍പ്പര്യപ്പെട്ടു. കൗണ്‍സിലറുടെ അടുത്തുകൊണ്ടുപോയി കൗണ്‍സിലിങ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.…
Read More