വീട്ടില്‍ നിന്നു പഠിക്കുന്ന 17കാരിയോട് 51കാരന് അരുതാത്ത ചിന്ത ! പെണ്‍കുട്ടിയെ വീട്ടില്‍ പറഞ്ഞു വിടാന്‍ ഭാര്യ നോക്കിയിട്ടും നടന്നില്ല; ഒടുവില്‍ ഭാര്യയും ഭര്‍ത്താവും കൂടി പെണ്‍കുട്ടിയെ കൊന്നു; ദാരുണ സംഭവം ഇങ്ങനെ…

കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച ദമ്പതികള്‍ പിടിയില്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ താഹിര്‍പുരില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ 51-കാരനും ഇയാളുടെ ഭാര്യയായ 45-കാരിയുമാണ് അറസ്റ്റിലായത്. ഭാര്യയുടെ സഹോദരിപുത്രിയായ 17 വയസ്സുകാരിയെയാണ് റിക്ഷാ തൊഴിലാളിയായ 51-കാരന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ 23-ന് നടന്ന സംഭവം രണ്ട് ദിവസത്തിന് ശേഷമാണ് പുറംലോകമറിഞ്ഞത്. ബന്ധുവായ പെണ്‍കുട്ടി പഠനസൗകര്യാര്‍ഥം ഇരുവര്‍ക്കുമൊപ്പം ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. എന്നാല്‍ റിക്ഷാ തൊഴിലാളിയായ 51-കാരന്‍ പെണ്‍കുട്ടിയ്ക്ക് നേരേ പലതവണ ലൈംഗികാതിക്രമത്തിന് ശ്രമിച്ചു. ഇക്കാര്യമറിഞ്ഞതോടെ ഇയാളുടെ ഭാര്യ സഹോദരിപുത്രിയോട് സ്വദേശമായ ബിഹാറിലേക്ക് തിരികെപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി കൂട്ടാക്കിയില്ല. ഈ വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിക്ക് തുടര്‍ന്നും ഡല്‍ഹിയില്‍ താമസിച്ച് പഠിക്കാനായിരുന്നു ആഗ്രഹം. പെണ്‍കുട്ടിയെച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ വഴക്ക് പതിവായി. ഒക്ടോബര്‍ 23-നും പെണ്‍കുട്ടിയുടെ പേരില്‍ ഇരുവരും വഴക്കിട്ടതോടെ സഹോദരിപുത്രിയെ കൊല്ലണമെന്ന് ഭാര്യ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ…

Read More

എത്രയും പെട്ടെന്ന് വന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കൗമാരക്കാരി ! ഇതു കേട്ടയുടന്‍ ആണ്‍സുഹൃത്ത് പാഞ്ഞെത്തി പെണ്‍കുട്ടിയുമായി മുങ്ങി; 17കാരി നാട്ടുകാരെയും പോലീസിനെയും വലച്ചതിങ്ങനെ…

വീട്ടുകാര്‍ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയ കൗമാരക്കാരി പോലീസിനെയും നാട്ടുകാരെയും ഒരുപോലെ മുള്‍മുനയിലാക്കി. ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. പിന്നീട് നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച ഉച്ചയോടെ ആണ്‍സുഹൃത്തിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായ ഞായറാഴ്ച തന്നെ വീട്ടുകാര്‍ കമ്പംമേട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.താന്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി രാത്രിയില്‍ തന്നെ ആണ്‍ സുഹൃത്തിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ ആണ്‍ സുഹൃത്തും പെണ്‍കുട്ടിക്കൊപ്പം കൂടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു.പെണ്‍കുട്ടിയെ പോലീസും നാട്ടുകാരും കൂടി രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് ഒളിച്ചിരുന്ന ഇവരെ കണ്ടെത്തുകയായിരുന്നു. ഒളിവിലിരുന്ന് ബോര്‍ അടിച്ചപ്പോള്‍ ആണ്‍ സുഹൃത്ത് ഫോണ്‍ ഓണ്‍ ആക്കി ഫേസ്ബുക്ക് നോക്കി. ഇതോടെ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.

Read More

നടുവേദനയ്ക്ക് ചികിത്സതേടി എത്തിയ 17കാരിയെ ഉഴിച്ചിലിനിടെ പീഡിപ്പിക്കാന്‍ ശ്രമം; മര്‍മചികിത്സാ കേന്ദ്രത്തിന്റെ ഉടമയായ വയോധികന്‍ പിടിയില്‍…

പാരമ്പര്യ മര്‍മ്മ ചികിത്സ കേന്ദ്രത്തില്‍ ഉഴിച്ചില്‍ ചികിത്സക്കെത്തിയ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഉഴിച്ചില്‍ കേന്ദ്രത്തിന്റെ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. മാനന്തവാടി നഗരത്തില്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് പാരമ്പര്യ മര്‍മ്മ ചികിത്സ കേന്ദ്രം നടത്തുന്ന നാരോംവീട്ടില്‍ ബഷീര്‍ കുരിക്കളാണ് അറസ്റ്റിലായത്. പ്രതിക്ക് 60 വയസ്സുണ്ട്. നടുവിന് വേദന ഉള്ള പെണ്‍കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ഉഴിച്ചില്‍ കേന്ദ്രത്തിലെത്തിയിരുന്നത്. ഇവിടെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. പോക്‌സോ പ്രകാരമാണ് ബഷീര്‍കുരിക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകുന്നേരം മാനന്തവാടി പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Read More

ഞാനും കുടുംബവും നഗരത്തിലെ വീട്ടിലേക്കു മാറിയ സമയത്ത് ചുറ്റും നിറയെ പച്ചപ്പുണ്ടായിരുന്നു ! പക്ഷേ ഞാന്‍ വലുതായപ്പോഴേക്കും ആ പച്ചപ്പെല്ലാം കോണ്‍ക്രീറ്റ് കാടുകളായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്; ഖുഷി ചിണ്ഡലിയ പറയുന്നത്…

പരിസ്ഥിതി സംരക്ഷണത്തിനായ മുന്നിട്ടിറങ്ങുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പൊതുവെ യുഎന്‍ സ്വീകരിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എന്നും ആശങ്കപ്പെട്ടിരുന്ന ഒരു പതിനേഴുകാരി ഇന്ന് യുഎന്നിന്റെ പരിസ്ഥിതി പദ്ധതിയുടെ പ്രാദേശിക അംബാസിഡറായിരിക്കുകയാണ്. സൂറത്തില്‍ നിന്നുള്ള ഖുഷി ചിണ്ഡലിയയ്ക്കാണ് യുഎന്നിന്റെ ടുന്‍സാ എകോ ജനറേഷന്റെ (Tunza Eco Generation) ഭാഗമാകാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഇതോടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കാനും ഈ വിഷയത്തില്‍ ഇന്ത്യയുടെ സംഭാവന ചര്‍ച്ച ചെയ്യാനും ഖുഷിക്ക് അവസരം ലഭിക്കും. ലോകമെമ്പാടുമുള്ള മറ്റ് അംബാസിഡര്‍മാരുമായി ചര്‍ച്ച നടത്താനും ഖുഷിക്ക് അവസരമുണ്ടാവും. പിറന്ന നാടിനു ചുറ്റുമുള്ള പച്ചപ്പിനെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വിഴുങ്ങുന്നത് കണ്ടാണ് പ്രകൃതിയെ സംരക്ഷിക്കാനുള്ള വഴികള്‍ താന്‍ തേടിത്തുടങ്ങിയതെന്ന് ഖുഷി പറയുന്നു. പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ ഉത്സാഹമുള്ളയാളാണ് താനെന്നും പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ഖുഷി. ”ഞാനും കുടുംബവും നഗരത്തിലെ വീട്ടിലേക്കു മാറിയ സമയത്ത്…

Read More

അയാളെ തള്ളിമാറ്റാന്‍ ഞാന്‍ ആഗ്രഹിച്ചു; ഞാന്‍ പാടുപെടുമ്പോഴും അയാള്‍ എന്റെ കൈകളിലും ശരീരത്തിലും സ്പര്‍ശിച്ചു കൊണ്ടിരുന്നു; 60കാരനായ സംഗീതാധ്യാപകനില്‍ നിന്നുമുണ്ടായ ദുരനുഭവം വെളിപ്പെടുത്തി 17കാരി…

നമ്മുടെ കുട്ടികള്‍ വീട്ടിലും സ്‌കൂളിലും പോലും സുരക്ഷിതമല്ലാത്ത കാലമാണിത്. ക്ലാസ് മുറികളില്‍ കുട്ടികള്‍ ശാരീരിക അതിക്രമത്തിന് ഇരയാകുന്ന സംഭവങ്ങള്‍ അനുദിനം കൂടിവരികയാണ്. 60കാരനായ അധ്യാപകനില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് 17കാരി പെണ്‍കുട്ടി ഇവിടെ. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേജിലൂടെയാണ് പെണ്‍കുട്ടി ഇക്കാര്യം പങ്കുവെച്ചത്. അമ്മ പകര്‍ന്നു നല്‍കിയ ധൈര്യമാണ് തന്നെ ഈ സാഹചര്യം നേരിടാന്‍ സന്നദ്ധമാക്കിയതെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ…”അടുത്തിടെ, 60 വയസ്സുള്ള ഒരാളുടെ അടുത്ത് ക്ലാസിക്കല്‍ സംഗീത പഠനത്തിനായി ഞാന്‍ പോവുകയുണ്ടായി. ആദ്യ ദിവസത്തെ ക്ലാസ് വളരെ നന്നായി പോയി. പക്ഷേ, ചില കാരണങ്ങളാല്‍ അയാളുടെ സാന്നിധ്യം എന്നെ അസ്വസ്ഥയാക്കി. രണ്ടാമത്തെ ക്ലാസ്സില്‍ എന്റെ കസേര അടുപ്പിച്ച് അയാളെന്റെ കൈകളില്‍ തൊടാന്‍ തുടങ്ങി. എന്റെ കൈകള്‍ക്കും നെഞ്ചിനും മുകളിലൂടെ അയാള്‍ കണ്ണുകള്‍ ഓടിച്ചു. ഇതെന്നെ അങ്ങേയറ്റം അസ്വസ്ഥയാക്കി. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം…

Read More

ശരീരം മുഴുവന്‍ മീന്‍ ചെതുമ്പലിനു സമാനമായ ചര്‍മം ! അപൂര്‍വ രോഗം ബാധിച്ച ഏഴു വയസുകാരി അനുഭവിക്കുന്നത് നരകയാതന…

ശരീരം മുഴുവന്‍ മീനിനു സമാനമായ ചെതുമ്പല്‍ വരുന്ന അവസ്ഥ എത്ര ഭയാനകമാണ്. ഇത്തരത്തില്‍ ശരീരമാസകലം ത്വക്ക് രോഗം ബാധിച്ച ഏഴുവയസുകാരി അനുഭവിക്കുന്നത് സമാനതകളില്ലാത്ത നരകയാതനയാണ്. ചത്തീസ്ഗഢ് സ്വദേശിനിയായ ഏഴു വയസുള്ള രാജേശ്വരി എന്ന പെണ്‍കുട്ടിയാണ് ‘ ഇക്ത്യോസിസ്’ എന്ന അപൂര്‍വ ത്വക്ക് രോഗമാണ് ഏഴുവയസുകാരിയുടെ മീന്‍ ചെതുമ്പലിന് സമാനമായി കറുത്ത തടിച്ച കല്ല് പോലെ മാറുന്നത്. ഇരു കാലുകളും കൈകളും ശരീരവും മുഴുവന്‍ രോഗം ബാധിച്ചു കഴിഞ്ഞു. ഏഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ സാധിക്കാത്ത സാഹചര്യമാണ് ഈ പെണ്‍കുട്ടിയ്ക്ക്. ചത്തീസ്ഢിലെ ഗോത്രവര്‍ഗ്ഗ ജില്ലയായ ദ്വന്ദ്വാഡ എന്ന പ്രദേശത്താണ് ഈ പെണ്‍കുട്ടി ഉള്ളത്. അടുത്തുള്ള നഗരത്തിലെത്തി ചികിത്സ തേടാന്‍ പോലുമുള്ള സാഹചര്യവും ഇവര്‍ക്ക് അപ്രാപ്യമാണ്. ഒരു വയസു മുതലാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത്. ‘ഇക്ത്യോസിസ്’ എന്ന ത്വക്ക് രോഗത്തില്‍ കല്ലു പോലെയാണ് ശരീരം മുഴുവന്‍ മാറുന്നത്.…

Read More

നഗ്നദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി 17കാരിയെ പലര്‍ക്കായി കാഴ്ച വച്ച സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; പെണ്‍കുട്ടിയ്ക്ക് വിലയിട്ടത് 5000 രൂപ…

17 വയസ്സുകാരി പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ആ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. തൃശൂര്‍ കുന്നംകുളത്തുനിന്നാണ് ഫോണ്‍ കണ്ടെത്തിയത്. കേസിലെ പ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായി ലിനറ്റിന്റെ(33) സുഹൃത്തിന്റെ കടയില്‍ നിന്നുമാണ് ഫോണ്‍ കണ്ടെത്തിയത്. ലിനറ്റ് തന്നെയാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. അറസ്റ്റിലായ ലിനറ്റിന്റെ കൈയ്യിലുണ്ടായിരുന്ന ഫോണില്‍ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുന്നംകുളത്തുള്ള സുഹൃത്തിന്റെ കൈവശം ഫോണുണ്ടെന്ന് പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതുമായോ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായോ ബന്ധപ്പെട്ട് യുവാവിന് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഫോണ്‍ സൈബര്‍സെല്ലിന് കൈമാറി പരിശോധന നടത്താനാണ് പോലീസ് നീക്കം. ഈ പരിശോധനയിലൂടെ മാത്രമേ ഇയാള്‍ ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നറിയാന്‍ സാധിക്കൂ. ലിനറ്റ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം…

Read More

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയപ്പോള്‍ മറ്റൊരാളുടെ കൂടെ കൂടി;17കാരിയായ മൂത്തമകളോട് കാമുകന് വഴങ്ങണമെന്നും അയാളെ കല്യാണം കഴിക്കണമെന്നും അമ്മ; ഒടുവില്‍ രക്ഷകനായി അവതരിച്ചത് മകളുടെ കാമുകന്‍;എന്നാല്‍ യഥാര്‍ഥ പ്രശ്‌നം തുടങ്ങിയത് അവിടെ നിന്ന്

നെയ്യാറ്റിന്‍കര: ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്നാണ് മുപ്പത്തിയേഴുകാരി യുവതി മറ്റൊരാളുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ കാമുകന്‍ നിത്യസന്ദര്‍ശകനായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പിന്നീട് കാമുകന്റെ കണ്ണു പതിഞ്ഞതാവാട്ടെ യുവതിയുടെ പതിനേഴുകാരിയായ മകളിലും. ഒടുവില്‍ ഇക്കാര്യം ഇയാള്‍ യുവതിയോട് പറഞ്ഞു. ഇതോടെ കാമുകന് വഴങ്ങണമെന്നും അയാള്‍ക്കൊപ്പമുള്ള വിവാഹത്തിന് വഴങ്ങണമെന്നും അമ്മ മകളോട് ആവശ്യപ്പെട്ടു. അമ്മയുടെ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ കാമുകനായ ഉണ്ടന്‍കോട് സ്വദേശി അനൂപിനെ(24) പെണ്‍കുട്ടി വിളിച്ചുവരുത്തുകയും കൂടെ ഇറങ്ങി പോവുകയുമായിരുന്നു. എന്നാല്‍ അനൂപിന്റെ രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് അന്ന് രാത്രി അനൂപ് പെണ്‍കുട്ടിയുമായി സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. അവിടെ വെച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. അടുത്ത ദിവസം മകളെ കാണാനില്ലെന്ന പരാതിയുമായി അമ്മ വെള്ളറട പൊലീസിനെ സമീപിച്ചു. ഉടന്‍ തന്നെ പെണ്‍കുട്ടിയെയും കാമുകനെയും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്തപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. തുടര്‍ന്നാണ് പരാതിയുമായെത്തിയ അമ്മയെയും പ്രതിയാക്കി…

Read More

ബ്ലൂ വെയ്ല്‍ ടാസ്‌കുകളില്‍ മാറ്റം വരുത്തി പുതിയ അഡ്മിന്‍;ബ്ലൂ വെയ്ല്‍ ഗെയിം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കൊന്നു കളയുമെന്ന് പറഞ്ഞ 17കാരി അറസ്റ്റില്‍…

മോസ്‌കോ: കൊലയാളി ഗെയിം ബ്ലൂവെയ്‌ലിന്റെ ടാസ്‌കുകളില്‍ മാറ്റം വരുത്തി പുതിയ അഡ്മിന്‍. അമ്പത് ടാസ്‌കുകളാണ് ഈ ഗെയിമിനുള്ളത്. അമ്പതാമത്തെ ടാസ്‌ക് ആത്മഹത്യയാണ്. ഗെയിമിന്റെ നിര്‍മാതാവ് അറസ്റ്റിലായതോടെ പുതിയ അഡ്മിന്‍ ഗെയിമിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഗെയിമില്‍ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്നാണ് കിഴക്കന്‍ റഷ്യയില്‍ പിടിയിലായ പതിനേഴുകാരിയുടെ ഭീഷണി. ഇതാദ്യമായാണ് ബ്ലൂവെയ്ല്‍ ചാലഞ്ചിന്റെ അഡ്മിന്‍ എന്ന പേരില്‍ ഒരു പെണ്‍കുട്ടി പിടിയിലാകുന്നത്. കിഴക്കന്‍ റഷ്യയിലെ ഹബാറോസ്‌കി ക്രയ്യിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെടുത്തതായാണ് വിവരം. മിക്ക ഫോട്ടോകളും ശരീരത്തില്‍ ബ്ലേഡു കൊണ്ട് മുറിച്ചതിന്റെയാണ്. പെണ്‍കുട്ടിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ബുഡെയ്കിനെ പിടികൂടി മൂന്നു വര്‍ഷത്തെ തടവിനു ശിക്ഷിച്ചിട്ടും…

Read More