കൊറോണയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വന്തം നാട്ടിലെത്താന്‍ ദീര്‍ഘയാത്ര നടത്തിയ നിരവധി ആളുകളുണ്ട്. ഇതില്‍ത്തന്നെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ പല മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ച ചിലരുമുണ്ടാവും. ബ്രിട്ടീഷ് യുവതി കോറിന്നെ ഹെന്‍ഡേഴ്‌സനും അത്തരത്തിലൊരാളാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ മണിപ്പൂരിലെ ഒരു ഉള്‍ഗ്രാമത്തില്‍ പെട്ട് പോയ ഈ 30കാരി ബ്രിസ്റ്റോളിലെ തന്റെ വീട് ലക്ഷ്യം വച്ചാണ് ഇറങ്ങിത്തിരിച്ചത്. ഒടുവില്‍ 1700 കിലോമീറ്റര്‍ പല വാഹനങ്ങളില്‍ യാത്ര ചെയ്താണ് ഡല്‍ഹിയില്‍ എത്തിയത്. യുവതിക്ക് ഈ സാഹചര്യത്തിലും യാത്രക്ക് സൗകര്യമൊരുക്കി ഇന്ത്യ എല്ലാവിധ സഹായങ്ങളുമേകിയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച് എപ്പോഴും മോശമായി എഴുതാന്‍ മത്സരിക്കാറുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഈ യുവതിയെക്കുറിച്ചുള്ള വാര്‍ത്തയിലൂടെ ആദ്യമായി ഇന്ത്യയെക്കുറിച്ച് നല്ലൊരു വാര്‍ത്തയാണ് ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. തന്റെ സുഹൃത്തിന്റെ കുടുംബം സന്ദര്‍ശിക്കാനായിരുന്നു മൂന്നാഴ്ചത്തേക്ക് കോറിന്നെ മണിപ്പൂരിലെത്തിയത്. കോറിന്നെയ്ക്ക് മടങ്ങാറായപ്പോഴായിരുന്നു ഇന്ത്യയില്‍ ആദ്യലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ…
Read More