രാജ്യത്തെ പുരുഷന്മാരുടെ വിവാഹ പ്രായം 21ല്‍നിന്ന് 18 ആക്കി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്താനാണ് ആലോചന. നിലവില്‍ രാജ്യത്ത് സ്ത്രീകളുടെ വിവാഹപ്രായം 18 ആണ്. ഇതു പരിഗണിച്ചാണ് പുരുഷന്മാരുടെ വിവാഹപ്രായവും കുറയ്ക്കാന്‍ ആലോചിക്കുന്നത്. ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകളില്‍ മാറ്റം വരുത്താനും ആലോചനയുണ്ട്. നിലവില്‍ ശൈശവ വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നവര്‍ക്കും രണ്ട് വര്‍ഷം തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇത് മാറ്റി ഏഴ് വര്‍ഷം തടവും ഏഴ് ലക്ഷം രൂപയുമാക്കി മാറ്റി ഭേദഗതി ചെയ്യും. നിയമവിരുദ്ധമായ ശൈശവ വിവാഹം വിവാഹപ്രായമെത്തുമ്പോള്‍ നിയമപരമാക്കാനുള്ള മൂന്നാം വകുപ്പ് എടുത്തുകളയാനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 18ന് ചേര്‍ന്ന മന്ത്രിതല യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന 2017ലെ സുപ്രീം…
Read More