ലോകത്ത് ഏറ്റവുമധികം മനുഷ്യരുടെ ജീവന് അപഹരിക്കുന്ന രോഗങ്ങളിലൊന്നായ കാന്‍സറും അങ്ങനെ വൈദ്യശാസ്ത്രത്തിനു മുമ്പില്‍ മുട്ടുമടക്കുന്നു. ന്യൂയോര്‍ക്ക് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ പരീക്ഷണചികിത്സയ്ക്കുപയോഗിച്ച ഡോസ്റ്റര്‍ലിമാബ് എന്ന മരുന്ന് സമാനതകളില്ലാത്ത അദ്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരീക്ഷണ ചികിത്സയ്ക്കു വിധേയരായ എല്ലാവരുടെയും രോഗം പൂര്‍ണമായി ഭേദമായി. ഇവര്‍ക്ക് ഇനി യാതൊരു ചികിത്സയും ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതോടെ ലോകത്തിനാകെ പ്രതീക്ഷപകരുന്ന വാര്‍ത്തയായി അതുമാറി. അര്‍ബുദ ചികിത്സയുടെ ചരിത്രത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററിലെ ഡോ. ലൂയിസ് എ. ഡയസ് പറഞ്ഞു. മലാശയ ക്യാന്‍സര്‍ ബാധിച്ച 18 പേരാണ് പരീക്ഷണമരുന്ന് സ്വീകരിച്ചത്. ഇവര്‍ ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോയവരാണെന്നും കീമോ തെറാപ്പി, റേഡിയേഷന് തുടങ്ങിയ ചികിത്സ നടത്തിയിരുന്നവരാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇവയിലൂടെയൊന്നും രോഗമുക്തി ലഭിക്കാതിരുന്ന രോഗികള്‍ക്ക് പുതിയ മരുന്ന് സ്വീകരിച്ചശേഷം യാതൊരു രോഗലക്ഷണവുമില്ല. ആറുമാസത്തോളമാണ് ഇവര്‍ മരുന്നു കഴിച്ചത്.…
Read More