അഞ്ചുപേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന കാറില്‍ നിന്ന് പുറത്തു വന്ന ആളുകളുടെ എണ്ണം കണ്ട് ഞെട്ടുകയാണ് ഇപ്പോള്‍ പലരും. വാഹന പരിശോധനയ്ക്കിടെ പോലീസിനെ ഞെട്ടിച്ച് ഒരു കാറില്‍ നിന്നിറങ്ങി വന്നത് 18 പേരാണ്. കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. പരിശോധനയ്ക്കിടെ 5 പേര്‍ക്ക് മാത്രം സുഖകരമായി സഞ്ചരിക്കാവുന്ന കാറില്‍ നിന്നാണ് 18 പേര്‍ ഇറങ്ങി വന്നത്. ഇത് കണ്ടതോടെ പോലീസുകാരും ഞെട്ടി. കള്ളക്കടത്തും, ലഹരി ഉപയോഗിച്ച ശേഷമുള്ള വാഹനാപകടങ്ങളും അനിയന്ത്രിതമായി കൂടിയ സാഹചര്യത്തിലാണ് വാഹനപരിശോധന കര്‍ശനമാക്കിയത്. ഇതിനിടെയാണ് അപൂര്‍വ്വമായ യാത്ര സംഘത്തെ സൈന്യം പിടികൂടിയത്. 13 പേരെ കാറിനുളളില്‍ നിന്ന് എണ്ണിയിറക്കി പിന്നീട് ഡിക്കി പരിശോധിച്ചപ്പോഴാണ് 5 പേര്‍ പുറത്തു വന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയില്‍ വൈറലായി കഴിഞ്ഞു.
Read More