പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി 21 ആക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. 18 വയസില്‍ നിന്ന് 21 ആക്കാനാണ് തീരുമാനം. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതിന് സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഈ നിര്‍ദേശം മുന്‍പോട്ടുവെച്ചത്. നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പിഴത്തുക കൂട്ടുക. പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. നിര്‍ദേശം നടപ്പാകുന്നതോടെ കോളേജുകളില്‍ പഠിക്കുന്ന വലിയൊരു വിഭാഗത്തെ പുകവലിയില്‍ നിന്ന് പിന്തിരിപ്പിക്കാനാവുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഈ തീരുമാനം പ്രബല്യത്തില്‍ വരുന്നതോടെ 21 വയസ്സുവരെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കുന്നത് കുറ്റകരമാവും. ഇതോടെ കോളജ് പരിസരത്തും പുകയില വില്‍ക്കാന്‍ ബുദ്ധിമുട്ടാവും.പൊതുസ്ഥലത്ത് പുകവലിക്കുന്നതിനുള്ള പിഴ കൂട്ടാനും ആലോചനയുണ്ട്. പുകയില ഉത്പന്നങ്ങളുടെ പരസ്യം നല്‍കിയാലും കനത്ത പിഴയീടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.…
Read More