മഹാരാഷ്ട്രയില്‍ കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയ്ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്ത് വിശാലമനസ്കനായ ഭര്‍ത്താവ്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കാമുകനെ ഉപേക്ഷിച്ച് യുവതി തന്നെ വിവാഹം ചെയ്തതെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു സഹായം. ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. മെയ് പത്തിനായിരുന്നു സനോജ് കുമാറിന്റെ വിവാഹം. കല്യാണം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ അസന്തുഷ്ടയാണെന്ന് ഭര്‍ത്താവ് തിരിച്ചറിയുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി പ്രണയം ഉണ്ടെന്നും കണ്ടെത്തി. കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും സനോജ് കുമാറിന് മനസിലായി. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നത് കൊണ്ടാണ് ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നത്. ഭാര്യയുടെ സങ്കടം തിരിച്ചറിഞ്ഞ സനോജ്, കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായം ചെയ്ത് കൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കല്യാണം കഴിഞ്ഞ് 20 ദിവസത്തിന് ശേഷമാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക്…
Read MoreTag: 20
20 രൂപയ്ക്ക് നാട്ടുകാരെ ഊട്ടി കുടുംബശ്രീ ഹോട്ടലുകള്‍ കടക്കെണിയില്‍ ! സബ്സിഡി കുടിശ്ശിക പെരുകുന്നു…
20 രൂപ ചെലവില്‍ ഊണ് കഴിക്കാനുള്ള അവസരം ഒരുക്കി സംസ്ഥാനത്താകമാനം തുറന്ന കുടുംബശ്രീ ഹോട്ടലുകള്‍ വന്‍ കടക്കെണിയില്‍. സര്‍ക്കാര്‍ വാഗ്ദാനംചെയ്തിരുന്ന സബ്സിഡി കൃത്യമായി കിട്ടാതായതോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത്. ഏഴു മാസത്തെ സബ്സിഡി കുടിശികയില്‍ മൂന്നു മാസത്തെ തുക മാത്രമാണ് കഴിഞ്ഞ ആഴ്ച നല്‍കിയത്. 14 ജില്ലകള്‍ക്കായി 10 കോടി രൂപയാണ് അനുവദിച്ചത്. ‘വിശപ്പുരഹിത കേരളം’ ലക്ഷ്യമാക്കി 2020 -21ലെ ബഡ്ജറ്റിലാണ് ജനകീയ ഹോട്ടല്‍ പദ്ധതി പ്രഖ്യാപിച്ചത്. വര്‍ഷം 60 കോടി സബ്സിഡിക്കായി നീക്കിവച്ചിട്ടുണ്ട്. അതില്‍ ഈ സാമ്പത്തികവര്‍ഷം മൊത്തം 30 കോടിയാണ് ഇതുവരെ അനുവദിച്ചത്. 30 കോടി ബാക്കിയാണ്. 1171 ജനകീയ ഹോട്ടലുകളാണ് കോവിഡ് കാലത്ത് ആരംഭിച്ചത്. ഇപ്പോള്‍ 1198ലെത്തി. രണ്ടു മാസമായി പുതിയതൊന്നും തുടങ്ങിയിട്ടില്ല. അനിവാര്യമെങ്കില്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് ധനകാര്യ വകുപ്പിന്റെ നിര്‍ദ്ദേശം. 50 മുതല്‍ 2500…
Read More