വൈനിന്റെ ലോകതലസ്ഥാനമായ ഫ്രാന്‍സില്‍ നിന്ന് ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത വൈന്‍ പ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്ന വൈന്‍ നശിപ്പിക്കാന്‍ 20 കോടി യൂറോ ചെലവഴിച്ചിരിക്കുകയാണ് ഫ്രാന്‍സ്.രാജ്യത്ത് ബിയറിന് ജനപ്രീതി വര്‍ധിച്ചതോടെ വൈന്‍ വ്യവസായം വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തില്‍ വൈന്‍ ഉത്പാദകരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഭരണകൂടം ഇത്തരത്തില്‍ വന്‍തുക ചെലവിടുന്നത്. കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവ് വര്‍ധിച്ചതും വൈനിന്റെ അമിതോദ്പാദനവുമാണ് ഉത്പാദകര്‍ക്ക് വിനയായത്. വൈന്‍ ഉത്പാദനത്തിന് പേരു കേട്ട നഗരങ്ങളായ ബോര്‍ഡോയിലും ലാന്ഗ്യുഡോകിലും പ്രതിസന്ധി രൂക്ഷമാണ്. ഉത്പാദനച്ചെലവിനേക്കാള്‍ വളരെ കുറവാണ് വിപണിയില്‍ വൈനിന് വിലയെന്നും ഇത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നതെന്നും ഉത്പാദകര്‍ പറയുന്നു. റഷ്യന്‍- ഉക്രൈന് യുദ്ധവും ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനുമുള്പ്പടെ വില വര്‍ദ്ധിച്ചതുമൊക്കെ പ്രതിസന്ധിയ്ക്കു കാരണമായി. നശിപ്പിക്കുന്ന വൈനില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ആല്‍ക്കഹോള്‍ സാനിറ്റൈസര്‍, സുഗന്ധവ്യജ്ഞനങ്ങള്‍, ശുചീകരണ ഉത്പന്നങ്ങള്‍ എന്നിവ നിര്‍മിക്കാനാകും…
Read More