കോട്ടയം: വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണുണ്ടായ അപകടത്തിൽ ഇരുപതുകാരിയുടെ കൈ അറ്റുപോയി. കടുത്തുരുത്തി വെള്ളാശേരി ശ്രീശൈലത്തില്‍ തീര്‍ഥ (20)യ്ക്കാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തേക്കു പോകുന്ന മെമു ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഇന്നു രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ട്രാക്കിനിടയില്‍പ്പെട്ട് യുവതിയുടെ കൈ അറ്റുപോയി. ഗുരുതര പരിക്കുകളോടെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ അറ്റുപോയ കൈ തുന്നിച്ചേര്‍ക്കാനുള്ള അടിയന്തര ശസ്ത്രക്രിയകള്‍ ആരംഭിച്ചു. അറ്റുപോയ കൈയുമായാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
Read MoreTag: 20 year old women
ലോഡ്ജില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ച 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ! മൂന്നു വ്യാജ പോലീസുകാര്‍ പിടിയില്‍…
ആണ്‍സുഹൃത്തിനൊപ്പം സ്വകാര്യ ലോഡ്ജില്‍ താമസിച്ചിരുന്ന 20കാരിയെ പോലീസാണെന്ന വ്യാജേന ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റു ചെയ്തു. മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ വഹാബ് (31), മട്ടാഞ്ചേരി സ്വദേശി സജു കെ സമദ് (35), തൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശി മുഹമ്മദ് ഫാസില്‍ (27) എന്നിവരാണ് പിടിയിലായത്. പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജില്‍ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചിരുന്ന കൊല്ലങ്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് അഞ്ചംഗസംഘം പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പട്ടാമ്പി പാലത്തിന് സമീപം ഗുരുവായൂര്‍ റോഡിലുള്ള ലോഡ്ജിലാണ് സംഭവം നടന്നത്. കൊല്ലങ്കോട് സ്വദേശിനിയായ ഇരുപതുകാരി മേയ് രണ്ടിനാണ് ആണ്‍സുഹൃത്തിനൊപ്പം ലോഡ്ജില്‍ മുറിയെടുത്തത്. മേയ് നാലിനാണ് കേസിന് ആസ്പദമായ സംഭവം. ഇവര്‍ താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ താമസിച്ച പ്രതികള്‍ പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. വഴങ്ങാതിരുന്നതോടെ പെണ്‍കുട്ടിയെ ശാരീരികമായി…
Read More