2000ന്റെ കറന്‍സി ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു താത്പര്യം ഉണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര. നോട്ടു നിരോധനം കുറഞ്ഞ സമയം കൊണ്ടു നടപ്പാക്കേണ്ടതിനാല്‍ ചെറിയ നോട്ടുകള്‍ അച്ചടിക്കാന്‍ സമയമില്ലെന്നു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി രണ്ടായിരത്തിന്റെ നോട്ട് ഇറക്കാന്‍ അനുമതി നല്‍കിയതെന്ന് മിശ്ര പറഞ്ഞു. രണ്ടായിരത്തിന്റെ നോട്ടുകള്‍ പാവപ്പെട്ടവരുടേതല്ലെന്നായിരുന്നു മോദിയുടെ അഭിപ്രായമെന്ന്, എഎന്‍ഐയ്ക്കു നല്കിയ അഭിമുഖത്തില്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു. ഇടപാടു മൂല്യത്തേക്കാള്‍ പൂഴ്ത്തിവയ്പു മൂല്യമാണ് അതിനുള്ളത്. അതിനാല്‍ മടിയോടെയാണ് രണ്ടായിരത്തിന്റെ നോട്ട് ഇറക്കാന്‍ മോദി അനുമതി നല്‍കിയത്. നോട്ട് രാജ്യത്തിനു പുറത്ത് അച്ചടിക്കുന്നതിനോടും മോദിക്കു താത്പര്യമില്ലായിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്കു പകരം എത്രയും പെട്ടെന്നു പുതിയ നോട്ടുകള്‍ ഇറക്കാനായിരുന്നു തീരുമാനം. ചെറിയ നോട്ടുകള്‍ അച്ചടിച്ച് നിരോധിച്ച നോട്ടുകള്‍ക്കു പകരമെത്തിക്കാന്‍ ആവില്ലെന്നു ബോധ്യമായപ്പോഴാണ് രണ്ടായിരത്തിന്റെ നോട്ട് ഇറക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രിക്കു മുന്നില്‍ വച്ചത്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടു…
Read MoreTag: 2000
യൂ ടു കെഎസ്ആര്‍ടിസി ! നാളെ മുതല്‍ കെഎസ്ആര്‍ടിസിയും 2000 സ്വീകരിക്കില്ല…
2000 രൂപ നോട്ട് പിന്‍വലിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കെഎസ്ആര്‍ടിസി. കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്മെന്റ് ഇത് സംബന്ധിച്ച നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസം ബിവറേജസ് കോര്‍പറേഷനും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. ബിവറേജുകളില്‍ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്നതായിരുന്നു പുറത്തിറക്കിയ സര്‍ക്കുലര്‍. മെയ് 19നാണ് ആര്‍ബിഐ രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിച്ചത്. ഇതിന് പിന്നിലെ കാരണവും ആര്‍ബിഐ തന്നെ വിശദീകരിക്കുന്നുണ്ട്. 2016ല്‍ നോട്ട് നിരോധന കാലത്ത് പെട്ടെന്നുണ്ടായ കറന്‍സി ക്ഷാമം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടൊണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയതെന്ന് ആര്‍ബിഐ പറയുന്നു. അന്ന് പഴയ 500,1000 നോട്ടുകള്‍ നിരോധിച്ച സാഹചര്യത്തിലായിരുന്നു 2000 രൂപ നോട്ടുകള്‍ രംഗപ്രവേശം ചെയ്തത്. ഇപ്പോള്‍ കറന്‍സിയിലെ കുറവ് പരിഹരിക്കുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ 500,200 നോട്ടുകള്‍ കൊണ്ട് നിറവേറ്റാനാകുകയും ചെയ്യുന്നുവെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍…
Read More2000 രൂപ നോട്ട് പിൻവലിച്ചത് നല്ല തീരുമാനമെന്നു ചന്ദ്രബാബു നായിഡു
ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി (ടിഡിപി) മേധാവിയുമായ ചന്ദ്രബാബു നായിഡു. 2000 രൂപ നോട്ടുകൾ നിരോധിച്ച തീരുമാനം ശുഭസൂചനയാണ്. ഡിജിറ്റൽ കറൻസിയെക്കുറിച്ച് താൻ വളരെ മുമ്പുതന്നെ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നോട്ട് അസാധുവാക്കൽ തീർച്ചയായും അഴിമതി തടയും. രാഷ്ട്രീയക്കാർ വോട്ടർമാർക്കു പണം വിതരണം ചെയ്തു വിജയിക്കാൻ ശ്രമിക്കുന്നു. ഇതിൽ പ്രധാന പങ്കുവഹിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണെന്ന് “ഇദെമി ഖർമ മന രാഷ്ട്രനികി’ പരിപാടിയുടെ ഭാഗമായി അനകപ്പള്ളിയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ചന്ദ്രബാബു നായിഡു പറഞ്ഞു. സമ്മേളനത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരേ രൂക്ഷവിമർശനമാണ് ചന്ദ്രബാബു നായിഡു ഉന്നയിച്ചത്. സംസ്ഥാനം മുഴുവൻ കൊള്ളയടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. സംസ്ഥാനത്ത് എല്ലാ സാധനങ്ങളുടെയും വില…
Read Moreട്രോളുകളില്‍ മുങ്ങി ‘രണ്ടായിരം’ നോട്ട്
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ട്രോളായി രണ്ടായിരം. ഇന്നലെ രാത്രിമുതല്‍ സോഷ്യല്‍ മീഡിയ കൈയടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടും പഴയകാലത്തെ നോട്ടുനിരോധനവുമായി ബന്ധപ്പെട്ടുകൊണ്ടുമുള്ള പരിഹാസ ട്രോളുകളാണ്. ഇതില്‍ അധികവും കൊള്ളുന്നത് ബിജെപി അനുകൂലികള്‍ക്കും. കോണ്‍ഗ്രസ്, സിപിഎം സൈബര്‍ പേരാളികള്‍ക്ക് ഒരുപോലെ കിട്ടിയ വടിയായി രണ്ടായിരം പിന്‍വലിക്കാനുള്ള ആര്‍ബിഐ തീരുമാനം. ”ഏത് മറ്റേ ചിപ്പും ജിപിഎസുമൊക്കെയുള്ള, ഭൂമിയുടെ അടിയില്‍ കുഴിച്ചിട്ടാല്‍ പോലും കണ്ടെത്താന്‍ പറ്റുന്ന ആ രണ്ടായിരത്തിന്റെ നോട്ടോ…അത് പിന്‍വലിക്കോ അത് മോദിജിയുടെ മാസ്റ്റര്‍ പീസല്ലേ”’എന്നാണ് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ”പഴയ രണ്ടായിരം മണ്ണിനടിയില്‍ കുഴിച്ചിട്ടാല്‍ പോരെ, അതു കണ്ടുപിടിച്ച് ബാങ്ക് കൊണ്ടുപോയ്ക്കുള്ളില്ലേ” എന്ന് മറ്റൊന്ന്… ഇത്രയും ചിപ്പുകള്‍ ഇനി എന്തുചെയ്യുമെന്നാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ സംശയം… ‘2000 രൂപ പിന്‍വലിക്കുന്നൂന്ന്, ഒറ്റക്കാര്യം ചോദിച്ചോട്ടെ… ആ ചിപ്പ് തിരിച്ച് തരാന്‍ പറ്റോ ഇല്ല ലേ….” യൂത്ത്…
Read Moreസംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു ! രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നു…
നാലാം തരംഗ സൂചനകള്‍ നല്കി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കേസുകള്‍ 2000 കടന്നു. ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിക്കുകയാണ്. അഞ്ചുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒരെണ്ണം നിലവില്‍ എറണാകുളത്താണ്. 2193 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇതില്‍ 589ഉം എറണാകുളം ജില്ലയിലാണ്. തുടര്‍ച്ചയായി രണ്ടാംദിനവും ജില്ലയില്‍ കോവിഡ് കേസുകള്‍ അഞ്ഞൂറ് കടന്നിരിക്കുകയാണ്. എറണാകുളത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 2500 പിന്നിട്ടു. ജനങ്ങള്‍ കോവിഡ് ഭീഷണിയെപ്പറ്റി മറന്നമട്ടില്‍ പെരുമാറുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് ആരോഗ്യവിഭാഗം ആശങ്കപ്പെടുന്നു. മാസ്ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ സംവിധാനം ഉപയോഗിക്കുന്നതില്‍ പലരും അലംഭാവം കാട്ടുന്നുണ്ടെന്നും ഇത് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ രാജ്യത്തെ കോവിഡ് കേസുകളുടെ കണക്കുകളിലും ക്രമാതീതമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 7,240 പേര്‍ക്ക് രോഗം…
Read Moreഅജ്ഞാത സംഘം വണ്ടിയിലെത്തി നടുറോഡില്‍ വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍; ആര്‍ത്തിയോടെ നാട്ടുകാര്‍ നോട്ടുകള്‍ കൈക്കലാക്കി; സംഭവത്തില്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്…
കാറിലെത്തിയ അജ്ഞാത സംഘം റോഡിലേക്ക് വാരിയെറിഞ്ഞത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലെ ചെറുതുരുത്തിലാണ് സംഭവം ഉണ്ടായത്. കാറില്‍ എത്തിയ ചിലര്‍ റോഡിലേക്ക് നോട്ടുകള്‍ വിതറിയ ശേഷം വണ്ടിയില്‍ കടന്നു കളയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 500,2000 നോട്ടുകള്‍ റോഡിലേക്ക് പറന്നിറങ്ങുന്നതു കണ്ട ചില നാട്ടുകാര്‍ ഓടിച്ചെന്ന് അത് എടുക്കുകയും ചെയ്തു. എന്നാല്‍ നോട്ടുകള്‍ കയ്യില്‍ എടുത്തപ്പോഴാണ് അമളി പറ്റിയ വിവരം അവര്‍ അറിയുന്നത്. ‘റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ’ക്ക് പകരം ‘ചിന്‍ഡ്രന്‍സ് ഓഫ് ഇന്ത്യ’, ഫുള്‍ ഫണ്‍ ഒഫ് ഇന്ത്യ’ എന്നിങ്ങനെയായിരുന്നു നോട്ടുകളില്‍ എഴുതിയിരുന്നത്. എന്തായാലും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
Read More