ഇന്ത്യയുടെ അയല്‍രാജ്യങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ്. തൊട്ട് അയല്‍രാജ്യമായ നില്‍ക്കക്കള്ളിയില്ലാതെ അമേരിക്കയ്ക്കും ഐഎംഎഫിനും മുന്നില്‍ കൈനീട്ടിയിരിക്കയാണ്. ഈ പരിതസ്ഥിതികള്ക്കിടെയും പിടിച്ചു നില്ക്കുന്ന മുഖ്യരാജ്യം ഇന്ത്യയാണ്. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാവുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) വ്യക്തമാക്കി. അതേസമയം മറ്റു ലോകരാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യയുടെ നില മെച്ചമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷത്തെ 6.8 ശതമാനത്തില്‍ നിന്ന് വളര്‍ച്ച 6.1 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. ലോക സമ്പദ്വ്യവസ്ഥയില് വരുന്ന വര്‍ഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് പറയുന്നു. 2022ലെ 3.4 ശതമാനത്തില്‍നിന്ന് 2023ല്‍ വളര്‍ച്ച 2.9 ശതമാനായി കുറയും. 2024ല്‍ ഇത് 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ സാമ്പത്തിക തളര്‍ച്ച കാര്യമായി ബാധിക്കില്ലെന്ന് ഐഎംഎഫ് വ്യക്തമാക്കി. മാര്‍ച്ച് 31ന്…
Read MoreTag: 2023
ഇലോണ്‍ മസ്ക് അമേരിക്കന്‍ പ്രസിഡന്റാകും ! ജര്‍മനിയും ഫ്രാന്‍സും തമ്മില്‍ യുദ്ധം; 2023ല്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിച്ച് മെദ്വദേവ്…
വിചിത്രമായ പ്രവചനങ്ങളുമായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് മുന്‍ റഷ്യന്‍ പ്രസിഡന്റും വ്ളാദിമിര്‍ പുടിന്റെ വിശ്വസ്തനുമായ ദിമിത്രി മെദ് വദേവ്. ഇലോണ്‍ മസ്ക് യുഎസ് പ്രസിഡന്റാകുമെന്നും ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ യുദ്ധമുണ്ടാകുമെന്നും മെദ് വദേവിന്റെ പ്രവചനത്തില്‍ പറയുന്നു. 2023 ല്‍ സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളിലൂടെയാണ് മെദ്വദേവിന്റെ പ്രവചനങ്ങള്‍. 2008 മുതല്‍ 2012 വരെ, പുട്ടിന് പ്രധാനമന്ത്രിയായിരിക്കെ റഷ്യയുടെ പ്രസിഡന്റായിരുന്നു മെദ്വദേവ്. 2020 മുതല്‍ റഷ്യയുടെ സുരക്ഷാ ഉപദേശക കൗണ്‍സിലിന്റെ ഉപമേധാവിയാണ്. ബ്രിട്ടന് വീണ്ടും യുറോപ്യന്‍ യൂണിയനില്‍ ചേരുമെന്നും മെദ്വദേവ് പ്രവചിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ചയും പ്രവചനത്തിലുണ്ട്. യുഎസില്‍ ഒരു ആഭ്യന്തരയുദ്ധമുണ്ടാകുമെന്നും അതിനെ തുടര്‍ന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്ക് യുഎസിന്റെ പ്രസിഡന്റ് പദവിയിലെത്തുമെന്നുമാണ് മെദ്വദേവിന്റെ പ്രവചനം. അതേസമയം, ‘എപിക് ത്രെഡ്’ എന്ന് ഇതിനോടു പ്രതികരിച്ച ഇലോണ്‍ മസ്ക്, ചില പ്രവചനങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.
Read Moreസ്വഭാവിക ജനനങ്ങള്‍ ഇല്ലാതാകും ! സൗരക്കൊടുങ്കാറ്റും ആണവയുദ്ധവും ഉണ്ടാവും; 2023നെക്കുറിച്ച് ബാബാ വാംഗ പ്രവചിച്ചത് ഇങ്ങനെ…
നോസ്ട്രദാമിന്റെ സ്ത്രീരൂപം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബള്‍ഗേറിയക്കാരി ബാബ വാംഗ 2023നെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും, 2022-ല്‍ പല നഗരങ്ങളും വരള്‍ച്ച മൂലം കുടിവെള്ള ക്ഷാമം അനുഭവിക്കും എന്നുമൊക്കെയുള്ള പ്രവചനങ്ങള്‍ സത്യമായതോടെ ലോകം ആകാംക്ഷയോടെയാണ് ബാബ വാംഗയുടെ പ്രവചനങ്ങളെ നോക്കിക്കാണുന്നത്. ബാബ വാംഗയുടെ 2023നെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയാണ്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1996-ല്‍ തന്റെ 84-ാം വയസ്സില്‍ മരണമടഞ്ഞന് ഈ അന്ധ യോഗിനി തന്റെ മരണത്തിനു മുന്‍പേ എഴുതിവെച്ചതാണ് ഇത്. ക്രിസ്ത്വബ്ദം 5079 വരെയുള്ള ഓരോ വര്‍ഷങ്ങളിലേയും കാര്യങ്ങള്‍ ഇവര്‍ പ്രവചിച്ചിട്ടുണ്ട്. ഇവരുടെ പ്രവചനങ്ങള്‍ പ്രകാരം 2023നെ കാത്തിരിക്കുന്നത് സൗരക്കൊടുങ്കാറ്റുകളും, ആണവയുദ്ധങ്ങളുമൊക്കെയാണ്. മാത്രമല്ല, ജൈവായുധങ്ങളും മനുഷ്യരില്‍ പ്രയോഗിക്കപ്പെടും. ഭൂമിയുടെ അച്ചുതണ്ടിന് സ്ഥാന ചലനമുണ്ടാകുമെന്നും, ഭൂമിയിലെ സ്വാഭാവികജനനങ്ങള് നിന്നുപോകുമെന്നും പ്രവചനത്തില്‍ ഈ യോഗിനി പറയുന്നുണ്ട്. വലിയൊരു രാജ്യം…
Read More