രാജ്യത്തിന്റെ തീരമേഖലകളില്‍ വീശുന്ന ചുഴലിക്കാറ്റുകള്‍ ആഗോളതാപനത്തിന്റെ ഫലമോ ? എന്ന ചോദ്യമാണുയരുന്നത്. ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) ഗവേഷകന് ഡോ.സുധീര്‍ ജോസഫ് നല്‍കുന്നത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 10 വര്‍ഷത്തിനിടെ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പ്രഹരശേഷി ആറിരട്ടിയിലേറെ വര്‍ധിച്ചതിന് പിന്നിലെ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണണമെന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ 2050ഓടെ കൊച്ചിയെ അറബിക്കടല്‍ വിഴുങ്ങുമെന്ന സൂചനയാണ് പുറത്തു വരുന്നത്. എന്നാല്‍ കൊച്ചി മുങ്ങുന്നതിനു മുമ്പു തന്നെ ലക്ഷദ്വീപ് മുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ, കൊല്‍ക്കത്ത, ചൈനയിലെ ഷാങ്ഹായി, ഈജിപ്തിലെ അലക്സാന്‍ഡ്രിയ, ദക്ഷിണ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. ചൂടു കൂടുന്നതിന്റെ ഫലമായി കാറ്റിന്റെ ശേഷി വര്‍ധിക്കുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നുണ്ട്. അറ്റ്ലാന്റിക് മേഖലയിലും മറ്റും ഉണ്ടാകുന്ന തരം അതിശക്തമായ ചുഴലിക്കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഭാവിയില്‍ ഉണ്ടാകാനും സാധ്യത കൂടിയെന്ന് സുധീര്‍ ജോസഫ്…
Read MoreTag: 2050
ഇനി വരുന്നത് മരണമില്ലാത്ത കാലം ! ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പണക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് അമരത്വം; സ്വന്തം ശരീരം നശിച്ചു കഴിഞ്ഞാലും യന്ത്ര മനുഷ്യനിലേക്ക് മനസിനെ പറിച്ചു നടാമെന്ന് ശാസ്ത്രജ്ഞര്‍
ഈ ലോകത്തില്‍ നാം എന്തൊക്കെ നേടിയാലും സ്വന്തം ജീവന് നഷ്ടമായാല്‍ നേടിയതൊക്കെ കൊണ്ട് എന്തു പ്രയോജനം എന്ന ചോദ്യം പണ്ടു മുതല്‍ക്കെത്തന്നെ എല്ലാരും സ്വയം ചോദിക്കുന്നതാണ്. എന്നാല്‍ മരണമില്ലാത്ത ഒരു അവസ്ഥ വന്നാലോ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(കൃത്രിമബുദ്ധി) എന്ന ആശയത്തിന്റെ പ്രധാന ലക്ഷ്യം തന്നെ ഇതാണ്. പലരും ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും 2050 ഓടെ പണക്കാരായ മനുഷ്യര്‍ക്ക് അമരത്വം സാധ്യമാകുമെന്നാണ് ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന ചില ശാസ്ത്രജ്ഞര്‍ പറയുന്നത്. മനുഷ്യന് മരിക്കേണ്ടി വരുന്നത് ശരീരത്തിന്റെ ശേഷികള്‍ നഷ്ടപ്പെടുന്നതു കൊണ്ടാണല്ലോ. എന്നാല്‍ ശരീരത്തിന്റെ ഇന്നത്തെ പരിമിതികളെ മറികടക്കാന്‍ 2050ഓടെ ശാസ്ത്രത്തിനു സാധിക്കുമെന്നാണ് ഡോക്ടര്‍ ഇയാന്‍ പിയേഴ്സണിന്റെ അവകാശ വാദം. ജനിറ്റിക് എഞ്ചിനീയറിംഗിലൂടെ കോശങ്ങളുടെ പ്രായമാകല്‍ വിപരീത ദിശയിലാക്കുന്നതിലൂടെയാണ് ഇതു സാധ്യമാവുകയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ, സ്വന്തം ശരീരം മരിച്ചു കഴിഞ്ഞ ശേഷം യന്ത്രമനുഷ്യനിലേക്ക് (android bodies)…
Read More