വെറും 21 ദിവസം പ്രായമുള്ള കുഞ്ഞിനെ മറ്റൊരാള്‍ക്ക് വിറ്റ അമ്മ അറസ്റ്റില്‍. രൂപാലി മണ്ഡല് എന്ന യുവതിയാണ് തന്റെ പെണ്‍കുഞ്ഞിനെ മറ്റൊരു സ്ത്രീയ്ക്ക് വിറ്റത്. നൊനഗന്ഡ സ്വദേശിയായ രൂപാലി കുഞ്ഞിനെ വില്‍ക്കുന്ന കാര്യം അനന്ത്പുര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് വാര്‍ത്തയായത്. രൂപാലിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാവിലെ അറസ്റ്റിലായ രൂപാലി ഒടുവില്‍ കുറ്റം സമ്മതിച്ചു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരമനുസരിച്ച് മറ്റു രണ്ടുപേരെക്കൂടി പോലീസ് പിടികൂടുകയായിരുന്നു. മിഡ്നാപുര് സ്വദേശിയായ കല്യാണി ഗുഹ എന്ന സ്ത്രീയ്ക്കാണ് രൂപാലി കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചത്. പോലീസ് ഇടപെട്ടതോടെ കുഞ്ഞിനെ രക്ഷപ്പെടുത്തി ശിശുസംരക്ഷണ കേന്ദ്രത്തെ ഏല്‍പ്പിച്ചു.
Read More