രാജസ്ഥാനിലെ ബിക്കാനീറില്‍ 17കാരിയെ കാണാതായ സംഭവത്തില്‍ പ്രദേശത്ത് വന്‍ പ്രതിഷേധം. ജൂണ്‍ 30 മുതല്‍ കുട്ടിയെ കാണാനില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടി അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെ പ്രദേശത്ത് വന്‍ സംഘര്‍ഷം ഉടലെടുത്തത്. 21-കാരിയായ അധ്യാപികയുടെയൊപ്പമാണ് 17-കാരി ഒളിച്ചോടിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും വീട്ടില്‍ അന്വേഷിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അധ്യാപിക കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് രേഖപ്പെടുത്തിയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയും അധ്യാപികയും തമ്മില്‍ ദീര്‍ഘനാളുകളായി അടുപ്പത്തിലാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇത്തരത്തില്‍ അധ്യാപികയുടെയൊപ്പം പോകുന്നത് നിയമവിരുദ്ധമാണെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതായി ബിക്കാനീര്‍ എസ്.പി തേജസ്വിനി ഗൗതം അറിയിച്ചു. പെണ്‍കുട്ടിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും…
Read More