22 വയസുള്ള യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ച് ടിവി അവതാരകന് പീഡിപ്പിച്ചതായി പരാതി. ഡല്‍ഹിയിലെ ചാണക്യപുരിയിലെ ഹോട്ടലില്‍ വച്ചായിരുന്നു പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സംഭവം. 28 കാരനായ പ്രതി യുവതിയെ ഡല്‍ഹിയിലെ ഖാന് മാര്‍ക്കറ്റില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. തുടര്‍ന്ന് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഹോട്ടലിലേക്ക് യുവതിയെ കൂട്ടുകയും ചെയ്തിരുന്നു. അവിടെ വച്ചാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഹോട്ടലിലെത്തിയ ശേഷം ഇയാള്‍ യുവതിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ ശേഷം അവിടെവച്ച് ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പരിചിതരാണെന്നും ടിവി അവതാരകനായ യുവാവ് മുംബൈയിലെ ഒരു വ്യവസായിയുടെ മകനാണെന്നും പൊലീസ് പറഞ്ഞു
Read MoreTag: 22 year old girl
മലയാള സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് വിവാദം ! നിര്‍മാതാവ് ആല്വിന് ആന്റണി പീഡിപ്പിച്ചെന്ന് 22കാരിയുടെ പരാതി; യുവതിയുടെ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്…
മലയാള സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് ആരോപണം. നിര്‍മാതാവ് ആല്വിന് ആന്റണി സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പീഡിപ്പിച്ചെന്ന ആരോപണവുമായി 22 വയസുള്ള യുവതിയാണ് രംഗത്തെത്തിയത്. ഇവര്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്വിന് കാസ്റ്റിങ് കൗച്ച് വിവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മലയാള സിനിമയില്‍ ഒരു നിര്‍മാതാവിനെതിരെ മോഡലായ യുവതി പരാതിയുമായി എത്തിരിയിരിക്കുന്നത്. തനിക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാല് തവണ ആല്വിന് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലായിരുന്നു പീഡനം. കൊച്ചി പനമ്പള്ളി നഗറില്‍ ആല്വിന് ആന്റണിയുടെ ഓഫിസും ഗസ്റ്റ് ഹൗസും ചേര്‍ന്ന കെട്ടിടത്തിലായിരുന്നു സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. കേസെടുത്ത എറണാകുളം സൗത്ത് പൊലീസ് ആന്വേഷണം ആരംഭിച്ചു.…
Read Moreപാവപ്പെട്ട സ്ത്രീകളെ വീട്ടുജോലിയ്ക്കെന്നും പറഞ്ഞ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരും; പിന്നീട് ചായയോ ജ്യൂസോ നല്‍കും; സ്ത്രീകള്‍ക്ക് ബോധം വീഴുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും; 22കാരി അന്‍സിയയുടെ തന്ത്രങ്ങള്‍ ഇങ്ങനെ…
വെറും 22 വയസു പ്രായമുള്ള അന്‍സിയ എന്ന യുവതിയുടെ തട്ടിപ്പ് കണ്ട് കണ്ണുതള്ളുകയാണ് പോലീസ്. ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് എടിഎം നമ്പര്‍ കരസ്ഥമാക്കി 75000 രൂപ തട്ടിയകേസിലെ പ്രതിയാണ് അന്‍സിയ. പാവപ്പെട്ട സ്ത്രീകളെ വീട്ടുജോലിയ്ക്ക് കൂടുതല്‍ പണം വാഗ്ദാനം ചെയ്ത് പടിയൂരിലെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്ന് ചായയിലോ ശീതളപാനീയങ്ങളിലോ മയക്ക് മരുന്ന് കലര്‍ത്തി നല്കി ബോധം കെടുത്തി അവരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതിനാണ് ഇപ്പോള്‍ അന്‍സിയ അറസ്റ്റിലായിരിക്കുന്നത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നിര്‍ദേശാനുസരണം കാട്ടൂര്‍ എസ്ഐ വി.വി. വിമലും സംഘവുമാണ് അന്‍സിയയെ അറസ്റ്റു ചെയ്തത്. ആഭരണങ്ങള്‍ കവര്‍ന്ന ശേഷം സ്ത്രീകളെ ബസ് സ്റ്റോപ്പുകളില്‍ എത്തിക്കുകയായിരുന്നു പതിവ്. പ്രതിയെ സമാന രീതിയിലുള്ള കുറ്റകൃത്യത്തിന് തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണലൂര്‍ സ്വദേശിയായ ഒരു സ്ത്രീയെയും കല്ലൂര്‍ സ്വദേശിയായ സ്ത്രീയുടെയുമാണ് ഇത്തരത്തില്‍ ആഭരണങ്ങള്‍ കവര്‍ന്നത്.
Read More