പെറ്റമ്മയെ കാണാന്‍ സ്‌പെയിനില്‍ നിന്ന് മകളെത്തി നീണ്ട 22 വര്‍ഷങ്ങള്‍ക്കു ശേഷം ! ആ കൂടിക്കാഴ്ചയില്‍ മകള്‍ അറിഞ്ഞത് ഞെട്ടിക്കുന്ന ആ സത്യം…

നീണ്ട 22 വര്‍ഷത്തിനു ശേഷം പെറ്റമ്മയെ കാണാന്‍ സ്‌പെയിനില്‍ നിന്നും മകളെത്തി. പൂനയിലായിരുന്നു ഈ അപൂര്‍വ സംഗമം. ഇപ്പോള്‍ 23 വയസുള്ള സീനത്ത് ഏലിയാസ് മിറയ്യ എന്ന യുവതിയാണ് തന്റെ പെറ്റമ്മയെ കാണാന്‍ 22 വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ എത്തിയത്. സ്‌പെയിനില്‍ താമസിക്കുന്ന ദമ്പതികള്‍ കുട്ടിയായിരിക്കുമ്പോള്‍ സീനത്തിനെ ദത്തെടുക്കുകയായിരുന്നു. അമ്മയെ കണ്ടതും അവള്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. സമ്മാനങ്ങള്‍ നല്‍കി. സംരക്ഷിക്കാന്‍ കഴിയാത്തതില്‍ മാപ്പ് ചോദിച്ചു. വളരെ വികാരനിര്‍ഭരമായ നിമിഷങ്ങളായിരുന്നു അത്. സ്‌പെയിന്‍ സ്വദേശികളായ ആന്റിച് മാര്‍ടി റമോണ്‍, ഗാരിസ ഫോര്‍സ് എന്നിവരാണ് സീനത്തിനെ 14 മാസമുള്ളപ്പോള്‍ ദത്തെടുത്ത് വളര്‍ത്തിയത്. ഒരു സന്നദ്ധ സേവന സംഘടനയില്‍ നിന്നുമാണ് സീനത്തിനെ അവര്‍ ദത്തെടുത്തത്. 10 വയസുള്ളപ്പോള്‍ സീനത്തിനെയും കൂട്ടി സ്പാനിഷ് ദമ്പതികള്‍ ഇന്ത്യയിലെത്തിയെങ്കിലും അവളുടെ അമ്മയെ കണ്ടെത്താനായിരുന്നില്ല. ഏഴാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസമാണ് സീനത്ത് നേടിയത്. പിന്നീട് സൈക്കോളജി പഠിച്ചു.…

Read More