നാം രണ്ട് നമുക്ക് രണ്ട് എന്ന നിലയിലേക്ക് ആധുനിക ലോകം മാറിയിരിക്കുന്ന കാലഘട്ടത്തിലാണ് ‘ നാം രണ്ട് നമുക്ക് എത്രത്തോളം ആവാം അത്രത്തോളം’ എന്ന ചിന്താഗതിയുമായി സൂ റാഡ്‌ഫോര്‍ഡും ഭര്‍ത്താവ് നോയലും ജീവിക്കുന്നത്. ഇപ്പോള്‍ തന്നെ 20 മക്കളുള്ള ദമ്പതികള്‍ തങ്ങളുടെ ഏറ്റവും ഇളയകുട്ടി പിറന്നു വീഴുന്നത് കാത്തിരിക്കുകയാണത്രേ. ചാനല്‍ ഫോറിന് നല്‍കിയ അഭിമുഖത്തിലാണ് സൂവും നോയലും തങ്ങളുടെ കുട്ടികളുടെ എണ്ണവും ഇനി പ്രസവിക്കാനിരിക്കുന്ന കുഞ്ഞിന്റെ വിവരവും വ്യക്തമാക്കിയത്. എന്നാല്‍ താന്‍ ആദ്യം പ്രസവിച്ചത് 13 ാം വയസ്സിലാണെന്നും അന്ന് ഭര്‍ത്താവിന് 18 വയസ്സായിരുന്നു പ്രായമെന്നും 43 ാം വയസ്സില്‍ അടുത്ത കുട്ടിയെ കൂടി പ്രസവിക്കാന്‍ കാത്തിരിക്കുകയാണ് താന്‍ എന്നു കൂടി വിവരിച്ചതോടെ നാട്ടുകാരുടെ മാത്രമല്ല ലോകത്തുടനീളമുള്ള അനേകം പേരുടെ വായാണ് പൊളിഞ്ഞത്. ഷോയുടെ സംപ്രേഷണം അവസാനിച്ചതിന് തൊട്ടുപിന്നാലെ ജനുവരി മൂന്നിന് ഇവര്‍ ഏറ്റവും ഇളയകുഞ്ഞ് ബോണി…
Read More