ഇടുക്കി: കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍നിന്നു വെള്ളം തുറന്നു വിടേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡിന്റെ ജാഗ്രതാ നിര്‍ദേശം വന്നതോടെ പെരിയാറിന്റെ തീരങ്ങളില്‍ ആശങ്ക വ്യാപിക്കുകയായിരുന്നു. വെളളം തുറന്നുവിട്ടാല്‍ ചെറുതോണിയാറിന്റെ ഇരുകരകളിലും പെരിയാറിന്റെ തീരത്തു കരിമണല്‍ വൈദ്യുതി നിലയം വരെയുള്ള ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും നാശനഷ്ടങ്ങളുണ്ടാകും. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ ചേര്‍ന്നതാണു ഇടുക്കി പദ്ധതി. ഈ മൂന്ന് അണക്കെട്ടുകള്‍ക്കുമായി ഒറ്റ ജലസംഭരണിയാണുളളത്. സമുദ്രനിരപ്പില്‍ നിന്ന് 2403 അടിയാണ് സംഭരണിയുടെ പരമാവധി ശേഷി. ജലനിരപ്പുയര്‍ന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. അണക്കെട്ട് ഏതുനിമിഷവും തുറന്നുവിടുമെന്ന് കാണിച്ച് റവന്യൂവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഷട്ടറുകള്‍ തുറന്നാലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കെഎസ്ഇബി ഉത്തരവാദികളായിരിക്കില്ലെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഡാം തുറക്കുന്നത് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. ഇതാദ്യമായല്ല ഡാം തുറക്കുന്നത് കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തുന്നത്.…
Read More